ശബരിമല സംഘര്‍ഷം;കേരളത്തിലേക്ക് യാത്ര പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടന്‍

ലണ്ടന്‍: ശബരിമലയിലെ യുവതി പ്രവേശനത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നു. കേരളത്തിലേക്ക് യാത്ര പോകാന്‍ ഒരുങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.  ബ്രിട്ടനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യാത്ര പോകുന്നവര്‍ക്ക് ഉപദേശം നല്‍കുന്ന ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസാണ് കേരളത്തിലെ ക്രമസമാധാന പ്രശ്നം യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയത്.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പല പട്ടണങ്ങളിലും അതിരൂക്ഷമായ അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ ഓര്‍മിപ്പിച്ചു.ണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളവരും, കേരളത്തിലേക്ക് അടുത്ത ദിവസങ്ങളില്‍ പോകാന്‍ തയാറെടുക്കുന്നവരും മാധ്യമ റിപ്പോര്‍ട്ടുകള്‍ സസ്‌ക്ഷ്മം നിരീക്ഷിക്കണമെന്നും, പൊതുസ്ഥലങ്ങളില്‍ പോകുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂലം പല പൊതുഗതാഗത സര്‍വീസും തടസപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഈ വിഷയം ഉപയോഗിക്കുമ്പോള്‍ ആത്യന്തികമായി കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടക്കാന്‍ പോകുന്നത്. പ്രളയക്കെടുത്തിക്കു ശേഷം വിനോദ സഞ്ചാര മേഖലയില്‍ ചെറിയൊരു ഉണര്‍വ് വന്ന അവസരത്തിലാണ് ശബരിമല പ്രശ്നം കത്തിപ്പടര്‍ന്നത്. കേരളത്തിലേക്കു വരാന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: