ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ കോടതിവിധി കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് കെ എസ് ഭഗവാന്‍

കോഴിക്കോട്: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ കോടതിവിധി കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ കെ.എസ്. ഭഗവാന്‍. വടകരയില്‍ ടി പി ചന്ദ്രശേഖരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിരീക്ഷണത്തെ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദൈവാനുഗ്രഹം പുരഷനുമാത്രം അവകാശപ്പെട്ടതല്ലെന്നും സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശം പ്രദാനംചെയ്യുന്ന ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: