ശക്തമായ മഴ : ഇംഗ്ലണ്ടില്‍ വാലി ബ്രിഡ്ജ് ഡാം തകര്‍ന്നു

ഡെര്‍ബിഷയര്‍ : മഴ കനത്തതോടെ ഇംഗ്ലണ്ടിലെ വാലി ബ്രിഡ്ജ് ഡാം തകര്‍ന്നു. ഡാം തകര്‍ന്നേക്കാമെന്ന സൂചനയില്‍ ഡെര്‍ബിഷയര്‍ പട്ടണത്തില്‍നിന്നും വീടുകള്‍ ഒഴിപ്പിച്ചിരുന്നു. ഡാം പ്രദേശത്തുനിന്നും മൊത്തം 6000 പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.

അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാവരും ഉടന്‍ ഒഴിഞ്ഞു പോകണം എന്നായിരുന്നു ഇന്നലെ രാത്രിയില്‍ നല്‍കിയ അറിയിപ്പ്. വാലി ബ്രിഡ്ജിലെ 400 വീടുകളിലായി കഴിയുന്ന 1,400 ഓളം പേരോട് എത്രയും പെട്ടന്ന് ജീവനുമായി രക്ഷപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ചാണ് പ്രദേശവാസികള്‍ക്ക് ഈ ഒരു അറിയിപ്പ് ലഭിച്ചത്.

നിലവില്‍ 300 മില്യണ്‍ ഗ്യാലണ്‍ വെള്ളമുള്ള ടോഡ്ബ്രൂക്ക് റിസര്‍വോയറിനാണ് വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചത്. മഴ ശക്തമായതോടെ ഡാമിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡാമിന്റെ ഭിത്തിയില്‍ വലിയൊരു ദ്വാരം പ്രക്ത്യക്ഷപ്പെട്ടിരുന്നു. ജലസംഭരണിയില്‍ നിന്ന് അസാധാരണമാം വിധം വെള്ളം ഒഴുക്കി വിടുന്നതിനാല്‍ ഗോയിറ്റ് നദിയിലെ ജലനിരപ്പ് ഉയരുമെന്നും, സമീപ പ്രദേശങ്ങളിലെ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും പരിസ്ഥിതി മന്ത്രാലയവും കര്‍ശന നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.

ജലസംഭരണിയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് തടയാനുള്ള പരമാവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഡെര്‍ബിഷയര്‍ പോലീസ് അറിയിച്ചു. പ്രതിസന്ധി നേരിടുന്നതിനായി ഒരു മള്‍ട്ടി-ഏജന്‍സി ടാസ്‌ക്ഫോഴ്‌സിനെയും സജ്ജീകരിച്ചിട്ടുണ്ട്. വരും മണിക്കൂറില്‍ ചീനൂക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ജലപ്രവാഹം വഴിതിരിച്ചുവിടുവാനുള്ള ശ്രമം നടത്തും’ എന്ന് ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ റേച്ചല്‍ സ്വാന്‍ പറഞ്ഞു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ വലിയ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം പരമാവധി പമ്പുചെയ്ത് പുറന്തള്ളാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

Share this news

Leave a Reply

%d bloggers like this: