ശക്തമായ കാറ്റില്‍ തകരാറിലായ വൈദ്യുതബന്ധം ഇനിയും തിരിച്ചെത്തിയിട്ടില്ല; പടിഞ്ഞാറന്‍ കൗണ്ടികളില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇരുട്ടില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റിനെ തുടര്‍ന്ന് ആയിരത്തോളം വീടുകളിലാണ് വൈദ്യുതിബന്ധം നഷ്ടമായിരിക്കുന്നത്. അറ്റകുറ്റപണികള്‍ നടക്കുന്നതായി ESB ട്വിറ്ററില്‍ അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക് തീര മേഖലകളില്‍ നിന്നാണ് കാറ്റ് ശക്തിയായി ആഞ്ഞടിച്ചത്. മണിക്കൂറില്‍ 90 മുതല്‍ 110 കി.മി വേഗതയിലുള്ള കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീഴുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വ്യാപകമായി വൈദ്യുത തകരാറുകള്‍ ഉണ്ടാകുകയും ചെയ്തു.

പടിഞ്ഞാറന്‍ കൗണ്ടികളിലെ 17,00 റോളം കുടുംബങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഡോനഗലില്‍ 500 കുടുംബങ്ങളും, ഗാള്‍വേയിലെ 500 ഭവനങ്ങളിലും കൗണ്ടി മായോവില്‍ 100 വീടുകളിലുമാണ് വൈദ്യുതി തടസ്സം നേരിടുന്നത്. 110 കി.മി വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതും വൈദുതി ലൈനുകള്‍ തകരാറിലായതുമാണ് പരക്കെ വൈദുതിബന്ധം വിച്ഛേദിക്കപ്പെടാന്‍ കാരണമായത്. അറ്റകുറ്റപണികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ESB അധികൃതര്‍ വ്യക്തമാക്കി. ഇന്നു രാത്രിയോടെ ചില പ്രദേശങ്ങളിലെങ്കിലും വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ESB അധികൃതര്‍ പറയുന്നു.

പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുത ലൈനുകള്‍ പൊട്ടിക്കിടക്കുകയാണ്. വീണുകിടക്കുന്ന ഇലക്ട്രിക് ലൈനുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും ജാഗ്രത പാലിക്കാനും ESB മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിങ്ങളുടെ പ്രദേശത്ത് വൈദ്യുത തകരാര്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇഎസ്ബിയുടെ 1850 372 999 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: