ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത…പലഭാഗങ്ങളിലും യെല്ലോ, ഓറഞ്ച് മുന്നറിയിപ്പ്

രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും കാറ്റും മഴയും ശക്തമായ് അനുഭവപ്പെടാമെന്ന് മുന്നറിയിപ്പ്. ഡൊണീഗല്‍, ഗാല്‍വേ, മയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ ഓറഞ്ച് സ്റ്റാറ്റസ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് മൂന്ന് മണിവെയാണ് ഇത്. 60എംഎം മഴയാണ് പെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.

ഡബ്ലിന്‍ , വെക്സ്ഫോര്‍ഡ്, വിക്ലോ, ഗാല്‍വേ, മയോ, ക്ലെയര്‍, കോര്‍ക്ക്, കെറി,വാട്ടര്‍ഫോര്‍ഡ്,എന്നിവിടങ്ങളില്‍ കാറ്റിനെതിരെ യെല്ലോ മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 90കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കരുതുന്നത്. രാവിലെ എട്ട് മണിവരെയും ഈ മുന്നറിയിപ്പുണ്ട്. ലോങ്ഫോര്‍ഡ്, ലൂത്ത്,വിക്ലോ, മീത്ത്, കവാന്‍, മോണഗാന്‍, ലിതറിം,റോസ് കോമണ്‍, എന്നിവിടങ്ങളില്‍ മഴയ്ക്കെതിരെ യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വൈകീട്ട് മുന്ന് മണിവരെയാണിത്. 35മില്ലീമീറ്റര്‍ മഴ പ്രതീക്ഷിക്കാം.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ ക്ലെയര്‍ കോര്‍ക്ക്, കെറി, ലിമെറിക് എന്നിവിടങ്ങളില്‍ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കാറ്റും മഴയും മേഘാവൃതവും ആയ ഇടവിട്ടുള്ള മഴയ്ക്കുമായിരിക്കും അയര്‍ലന്‍ഡ് സാക്ഷ്യം വെയ്ക്കേണ്ടി വരിക. പടിഞ്ഞാറന്‍മേഖലയിലേക്ക് ശക്തമായ മഴയായിരിക്കും അനുഭവിക്കേണ്ടി വരിക. വൈകുന്നേരത്തോടെ പിടിഞ്ഞാറ് മഴ കൂടുതല്‍ ശക്തമാകും. കിഴക്കന്‍മേഖലയിലേക്ക് കൂടി തുടര്‍ന്ന് മഴ വ്യാപിക്കും.

എസ്

Share this news

Leave a Reply

%d bloggers like this: