ശക്തമായ ഇടിമിന്നല്‍: ഇരുട്ടില്‍ അകപ്പെട്ട് ആയിരങ്ങള്‍…

ഡബ്ലിന്‍: ശക്തമായ ഇടിമിന്നലും മഴയും അയര്‍ലണ്ടിനെ ഭാഗികമായി ഇരുട്ടിലാക്കിയിരിക്കുകയാണ്. രണ്ടായിരത്തിലധികം ഇ.എസ്.ബി ഉപഭോക്താക്കള്‍ക്ക് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ലസ്‌ക്ക്, സ്‌കേറീസ്, ഡോനബെറ്റ് തുടങ്ങിയ പ്രദേശങ്ങള്‍ ഇരുട്ടില്‍ തന്നെ തുടരുകയാണ്. റോസ് കോമണ്‍ മേഖല പൂര്‍ണമായും ഇരുട്ടിലാക്കപ്പെട്ടു. നഷ്ടപെട്ട വൈദ്യുതി ബന്ധം പലയിടങ്ങളിലും പുനഃസ്ഥാപിക്കപെട്ടു വരികയാണെന്ന് ഇ.എസ്.ബി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് രാത്രി 11 മണി വരെ കാലാവസ്ഥ വകുപ്പിന്റെ തണ്ടര്‍ വാണിങ് തുടരുമെന്ന് മെറ്റ് ഏറാനും അറിയിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലിനെ കരുതിയിരിക്കണമെന്ന് അഗ്‌നിശമന വകുപ്പും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വളര്‍ത്തു മൃഗങ്ങളെ പുറത്തിടാതെ വീടിനകത്ത് പ്രവേശിപ്പിച്ച് അവയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് പൊതുജന അറിയിപ്പും നിലവിലുണ്ട്.

കെറിക്ക്-ഷാനോന്‍ റോഡില്‍ പ്രളയജലം ഒഴികിയെത്ത പ്രദേശമാകെ വാഹന യോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. കൂടാതെ കാവന്‍ ടൌണ്‍ പ്രദേശവും ഇന്നലത്തെ പ്രളയക്കെടുതിയില്‍പെട്ടു. വാഹനമോടിക്കുന്നവര്‍ സുരക്ഷ ഉറപ്പു വരുത്താന്‍ ഗതാഗത വകുപ്പിന്റെ അറിയിപ്പും ലഭിച്ചു കഴിഞ്ഞു.
എ എം

Share this news

Leave a Reply

%d bloggers like this: