ശക്തമായ കാറ്റും കടല്‍ ക്ഷോഭവും …അയര്‍ലന്‍ഡിനും ഫ്രാന്‍സിനും ഇടയിലുള്ള കപ്പല്‍ യുകെ തീരത്ത് അടുപ്പിച്ചു

ഡബ്ലിന്‍:  അയര്‍ലന്‍ഡിനും ഫ്രാന്‍സിനും ഇടയില്‍ ഫെറി യാത്രക്കാര്‍ യുകെ തീരത്ത് അഭയം തേടി. നൂറോളം വരുന്ന  യാത്രക്കാരാണ്  കടല്‍ പ്രഷുബ്ദമായതിനെ തുടര്‍ന്ന്   യുകെയില്‍  യാത്ര പാതിയില്‍ വെച്ച് നിര്‍ത്തിയിരിക്കുന്നത്.  ശക്തമായ കാറ്റും കടല്‍ ക്ഷോഭവും മൂലം ഐറിഷ് ഫെറിയുടെ കപ്പല്‍ എപ്സിലോണ്‍ യുകെ തീരത്ത് അടുപ്പിക്കുകയായിരുന്നു.

ചെര്‍ബോര്‍ഗില്‍ നിന്ന് ഡബ്ലിനിലേക്കായിരുന്നു കപ്പല്‍ യാത്ര ചെയ്യേണ്ടത്.   ഇക്കണോമി ക്ലാസ് സര്‍വീസ് നടത്തുന്ന കപ്പല്‍ വടക്കന്‍ ഡെവോണ്‍ തീരത്താണ് അടുപ്പിച്ചിരിക്കുന്നത്.  ഡബ്ലിനില്‍ രാവിലെ 11ന് എത്തിച്ചേരേണ്ടതായിരുന്നു  കപ്പല്‍.  യാത്ര നാളെ രാവിലെ വരെയങ്കിലും മുടങ്ങുമെന്നാണ് സൂചനയുള്ളത്.  ഇമോഗണ്‍ കാറ്റിന്‍റെ  ഗതിയനുസരിച്ച് മാത്രമേ തുടര്‍ന്നുള്ള യാത്ര നിശ്ചയിക്കാന്‍കഴിയൂ. ഒരു പക്ഷേ നാളെ രാവിലെയും യാത്ര തിരിക്കാന്‍ കഴിഞ്ഞില്ലെന്നും വരാവുന്നതാണ്.

110 യാത്രക്കാരുള്ളതായാണ് ഐറിഷ് ഫെറി അറിയിച്ചിരിക്കുന്നത്.  ഡബ്ലിനില്‍ ഇവര്‍ നാളെ പുലര്‍ച്ചെയോ  മറ്റോ എത്തുമെന്നാണ് കരുതുന്നത്.  ഭക്ഷണം ഐറിഷ് ഫെറീ വിതരണം ചെയ്യുന്നുണ്ട്.  അയര്‍ലന്‍ഡില്‍ വൈദ്യുതി ബന്ധങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ മുപ്പത് അടി വരെ ഉയരത്തില്‍ തിരമാലകളുയരുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.  കെറിയിലും കോര്‍ക്കിലും 1400 ലേറെ വീടുകളിലാണ് വൈദ്യുതി നഷ്ടപ്പെട്ടിരിക്കുന്നത്.   മാര്‍കൂം മേഖല റാത് മോര്‍ എന്നിവിടങ്ങളിലും വൈദ്യുതി ഏറെക്കുറെ ഇല്ല. കാറ്റ്  മണിക്കൂറില്‍ 196 കിലോമീറ്റര്‍ വേഗതയില്‍വരെ വീശിയിട്ടുണ്ട്. ഫാസ്റ്റ്നെറ്റ് ലൈറ്റ് ഹൗസ് കാറ്റിന്‍റെ വേഗത രേഖപ്പെടുത്തിയിരുന്നു.  മെറ്റ് ഏയ്റീന്‍ സാധാരണ നിലയില്‍ മണിക്കൂറില്‍ 60-75 കിലോമീറ്റര്‍വേഗതയിലും കൊടുങ്കാറ്റായി മണിക്കൂറില്‍ 130 കിലോമീറ്റര്‍വേഗതയിലും ആണ് കാറ്റ് പ്രതീക്ഷിച്ചിരുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: