വൗ എയറില്‍ അമേരിക്കയിലേക്ക് പറക്കാം, 100 യൂറോയ്ക്ക്

ഡബ്ലിന്‍: ട്രാന്‍സ്അറ്റ്‌ലാന്റിക്കില്‍ കുറഞ്ഞ നിരക്കില്‍ യാത്രാ വാഗ്ദാനം ചെയ്യുന്ന കമ്പനികളിലൊന്നാണ് വൗ എയര്‍. 100 യൂറോയ്ക്ക് അമേരിക്കയിലേക്ക് പറക്കാം എന്നതാണ് കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഏറ്റവും പുതിയ ഓഫര്‍. അയര്‍ലണ്ടിലെ പ്രധാന നഗരങ്ങളായ കോര്‍ക്ക്, ഷാനോണ്‍, ഡബ്ലിന്‍ തുടങ്ങിയിടങ്ങളില്‍നിന്ന് ഈ ഓഫറില്‍ പറക്കാവുന്നതാണ്. എവിടെനിന്ന് പറന്നാലും ഇത്രയും രൂപ മാത്രം നല്‍കിയാല്‍ മതി. എന്നാല്‍ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യണമെന്ന് മാത്രം.

ഡിസംബര്‍ ഏഴു മുതല്‍ ഈ നിരക്കില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ആകാശയാത്ര നടത്താമെന്ന് വിമാന കമ്പനി പ്രഖ്യാപിച്ചു. ഐസ്ലാന്‍ഡിലെ റെയ്ജാവിക്കിലായിരിക്കും ഇടത്താവളം. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ചിക്കാഗോ, ലോസ് ഏഞ്ചല്‍സ് , ടൊറോന്റോ, മോണ്‍ട്രിയല്‍ തുടങ്ങി നോര്‍ത്ത് അമേരിക്കയിലെ 15 സ്ഥലങ്ങളിലേക്കാണ് വൗ എയര്‍ കുറഞ്ഞ നിരക്കിലുള്ള സര്‍വീസുകള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ഡബ്ലിന്‍ ഐസ്ലാന്‍ഡ് റൂട്ടില്‍ 39.99 യൂറോയ്ക്കുള്ള ഓഫറും കമ്പനി മുന്നോട്ടു വെച്ചിട്ടുണ്ട്.

ജൂലൈ മുതലാണ് ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 21 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുള്ളത്. ഒക്ടോബര്‍ 1 മുതല്‍ 2019 ജനുവരി 31 വരെയുള്ള സര്‍വീസുകള്‍ ഇതിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.  വൗ എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ തന്നെ 25000 ത്തോളം ടിക്കറ്റ് ഈ റൂട്ടില്‍ കമ്പനി വിറ്റ് കഴിഞ്ഞു.

ക്രിസ്മസ് അവധിക്ക് അമേരിക്കയിലേക്ക് പറക്കുന്ന അയര്‍ലന്റുകാര്‍ക്ക് ഈ ഓഫര്‍ വളരെ ആകര്‍ഷകമാകുമെന്ന് വൗ എയര്‍ ഡയറക്ടര്‍ സൂചിപ്പിച്ചു. 2011ല്‍ പ്രവര്‍ത്തനമാരംഭിച്ച വൗ എയര്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മികച്ച വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ കമ്പനിയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: