വ്യായാമം അര്‍ബുദ ശസ്ത്രക്രിയയുടെ വിജയസാധ്യത വര്‍ധിപ്പിക്കും

 

ശ്വാസകോശ അര്‍ബുദ ശസ്ത്രക്രിയക്ക് തയാറെടുക്കുന്നവര്‍ ദിവസേന വ്യായാമം ചെയ്യുന്നത് ശസ്ത്രക്രിയയുടെ വിജയസാധ്യത കൂട്ടുമെന്ന് പഠനം. ശസ്ത്രക്രിയക്ക് മുമ്പുള്ള വ്യായാമം 48 ശതമാനത്തോളം സങ്കീര്‍ണത കുറക്കുെമന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതുമൂലം ദീര്‍ഘനാളത്തെ ആശുപത്രിവാസം ഒഴിവാക്കാമെന്നും ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ശ്വാസകോശ അര്‍ബുദം ബാധിച്ച രോഗികളുടെ ശസ്ത്രക്രിയ പലപ്പോഴും സങ്കീര്‍ണത നിറഞ്ഞതാകാറുണ്ട്. ഇത് അസുഖബാധിതരുടെ ജീവിതനിലവാരത്തെയും പണച്ചെലവിനേയും പ്രതികൂലമായി ബാധിക്കും. എന്നാല്‍, വ്യായാമം ചെയ്യുന്നതുമൂലം ഇതുപോലുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാമെന്നും മരുന്നുകളോട് വേഗത്തില്‍ പ്രതികരിക്കുമെന്നും യൂനിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ പ്രഫസറായ ഡാനിയേല്‍ സ്റ്റീഫന്‍ പറഞ്ഞു. വിവിധ തരത്തിലുള്ള അര്‍ബുദം ബാധിച്ച 806 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: