വ്യാജ വിവാഹ തട്ടിപ്പ്: അയര്‍ലണ്ടിലെ ഇന്ത്യന്‍ ബിസിനസ്സുകാരന്‍ അറസ്റ്റില്‍

ഡബ്ലിന്‍: ഓപ്പറേഷന്‍ വാന്റ്റേജിന്റെ ഭാഗമായി ഇന്ത്യന്‍ ബിസിനസ്സുകാരന്‍ അയര്‍ലണ്ടില്‍ അറസ്റ്റിലായി. ഇമിഗ്രെഷന്‍ നിയമം ലംഘിച്ച് വ്യാജ വിവാഹ ബന്ധം സ്ഥാപിച്ചതിന്റെ പേരിലാണ് കുറ്റം ചുമത്തപ്പെട്ടത്. ലീമെറിക്കില്‍ മണ്‍ഗ്രെറ്റ് സ്ട്രീറ്റില്‍ താമസിക്കുന്ന പങ്കേജ് പാണ്ഡെ (29), ഡെയ്സ് ബിഗ് മെയിന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. നിയമക്കുഴികളില്‍ നിന്നും രക്ഷപ്പെടാന്‍ 7000 യൂറോ ചെലവിട്ട് 2012-ല്‍ ആണ് പങ്കജ്ജും യുവതിയും വിവാഹക്കരാറില്‍ ഒപ്പിട്ടത്.

വിവാഹം കഴിഞ്ഞതോടെ ഇ.യു പൗരന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനോടകം പങ്കജ് പാണ്ഡെക്ക് ലഭിച്ചിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം ബിഗ് മെയിന്‍ ഇംഗ്ലണ്ടിലേക്ക് താമസം മാറി മറ്റൊരാള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു. 30 ജീവനക്കാര്‍ ജോലി ചെയുന്ന 6 സാന്‍വിച്ച് ബിസിനസ്സ് ശൃംഖലകള്‍ നടത്തിവരികയായിരുന്നു പങ്കജ്. ഭാര്യ താമസം മാറിയതാണ് ഇപ്പോള്‍ ഇരുവര്‍ക്കും തലവേദന സൃഷ്ടിച്ചത്.

വിവാഹബന്ധം ദുരുപയോഗപ്പെടുത്തി യൂറോപ്യന്‍ യൂണിയന്റെ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തതിന് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചേക്കും. 2006-ല്‍ സ്റ്റുഡന്റ് വിസയില്‍ അയര്‍ലണ്ടില്‍ എത്തിയ പങ്കജ് ലാറ്റ്വിയന്‍ യുവതിയെ വിവാഹം ചെയ്ത് അയര്‍ലണ്ടില്‍ സ്ഥിരതാമസം ആക്കുകയായിരുന്നു. ഗാര്‍ഡ നാഷണല്‍ ഇമിഗ്രെഷന്‍ ബ്യുറോ, നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രെഷന്‍ സര്‍വീസ് ഡിക്റ്ററ്റീവ്‌സ് തിങ്കളാഴ്ച ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: