വ്യാജ ലിങ്കുകള്‍ തടയാന്‍ റെഡ് ലിങ്ക് ലേബല്‍ ഫീച്ചറുമായി വാട്‌സ് ആപ്പ് അപ്ഡേഷന്‍

വ്യാജവിവരങ്ങളുടെ പ്രചാരണം തടയുന്നതിനായി വാട്സ്ആപ്പ് തയ്യാറാക്കുന്ന സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിലെത്തി. നേരത്തെ വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ 2.18.204 ഉപയോഗിക്കുന്ന നിശ്ചിത എണ്ണം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാക്കിയിരുന്നത്. ഇപ്പോള്‍ എല്ലാ ബീറ്റാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി വാട്സ്ആപ്പ് പതിപ്പ് 2.18.221 ലേക്ക് അപ്ഡേറ്റ് ചെയ്യണം.

സസ്പീഷ്യസ് ലിങ്ക് ഇന്‍ഡിക്കേറ്റര്‍ അഥവാ റെഡ് ലിങ്ക് ലേബല്‍ എന്നാണ് ഈ പുതിയ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. അസാധാരണമായ അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിങ്കുകളാണ് നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് ഈ ഫീച്ചര്‍ ഉപയോക്താക്കളെ അറിയിക്കുന്നു. വ്യാജ ലിങ്കുകളുണ്ടാക്കുന്നതിന് തട്ടിപ്പുകാര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള അക്ഷരങ്ങളായിരിക്കും അവ. ലിങ്കുകള്‍ കാണുമ്പോള്‍ യഥാര്‍ത്ഥമെന്ന് തോന്നുമെങ്കിലും അത് വ്യാജമായി നിര്‍മിച്ചവയും പലപ്പോഴും നിങ്ങളെ അപകടകാരികളായ വെബ്സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടുന്നവയുമായിരിക്കും.

വ്യാജ ലിങ്കുകളുടെ പരിശോധന വാട്സാപ്പ് ഓട്ടോമാറ്റിക് ആയാണ് നടത്തുന്നത്. എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ ഉപയോക്താവിന്റെ ഫോണില്‍ വെച്ച് തന്നെയാണ് ഈ പരിശോധന നടക്കുക. ലിങ്കുകള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ക്ക് മുകളിലായി ചുവപ്പ് നിറത്തിലുള്ള ലേബലും കാണാന്‍ സാധിക്കും. ഉപയോക്താവ് ലിങ്ക് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് സംശയാസ്പദമായ ലിങ്കാണെന്ന മുന്നറിയിപ്പ് വാട്സ്ആപ്പ് നല്‍കും.

അനിയന്ത്രിതമായി സന്ദേശങ്ങള്‍ അയക്കാന്‍ വാട്സ്ആപ്പ് ഒരുക്കിയ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലാണ് സസ്പീഷ്യസ് ലിങ്ക് ലേബല്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിലേക്ക് വാട്സ്ആപ്പിനെ പ്രേരിപ്പിച്ചത്.

വ്യാജ വാര്‍ത്തകളുടെ പ്രചാരണം തടയുന്നതിനായി ഒരാള്‍ക്ക് ഒരു സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യാവുന്ന എണ്ണം അഞ്ച് ആക്കി കുറച്ചിരുന്നു. നേരത്തെ ഇത് 250 എണ്ണമായിരുന്നു. മാത്രവുമല്ല ഫോര്‍വേര്‍ഡ് ചെയ്തുവരുന്ന സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനായി ഫോര്‍വേര്‍ഡ് ലേബലും വാട്സ്ആപ്പ് അവതരിപ്പിക്കാനിരിക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: