വ്യാജ മരുന്ന് വില്‍പ്പന തടയാന്‍ മരുന്നുകളില്‍ ബാര്‍ കോഡിങ് നിര്‍ബന്ധമാക്കുന്നു…

വ്യാജ മരുന്നു വില്‍പ്പന തടയാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) രംഗത്ത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളിലും ബാര്‍ കോഡിംഗ് നിര്‍ബന്ധമാക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സി.ഡി.എസ്.സി.ഒ തയ്യാറെടുക്കുന്നത്.

അന്തര്‍ദേശീയമായി വില്‍ക്കപ്പെടുന്ന വ്യാജമരുന്നുകളുടെ പ്രധാന സ്രോതസ്സ് ഇന്ത്യയാണെന്ന്അമേരിക്കന്‍ യു.എസ്.ടി.ആര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളിലും കയറ്റുമതി ചെയ്യുന്ന മരുന്നുകളിലും നിലവില്‍ ബാര്‍കോഡിംഗ് നിര്‍ബന്ധമാണ്. എന്നാല്‍, ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന മരുന്നുകള്‍ക്ക് അത് ബാധകമല്ല.

‘കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ക്കെന്നപോലെആഭ്യന്തര വിപണിയില്‍ വില്‍ക്കപ്പെടുന്ന മരുന്നുകളിലും ബാര്‍കോഡിംഗ് നിര്‍ബന്ധമാക്കുന്നത് പരിഗണനയിലാണെന്നും, പോളിസി പ്ലാനിംഗിന്റെ അടുത്ത ഘട്ടത്തില്‍തന്നെ അത് നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എന്നും സി.ഡി.എസ്.സി.ഒ-യുടെ ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളറായ ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു. ബാര്‍കോഡിംഗിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും നടപ്പാക്കുന്നതിനും കൂടുതല്‍ സമയവും പണവും ആവശ്യമാണ് എന്നതിനാല്‍ കമ്പനികള്‍ക്ക് മതിയായ സമയം നല്‍കിക്കൊണ്ടുതന്നെ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: