വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ആന്‍ഡ്രോയിഡ് മാല്‍വെയര്‍ പ്രചരിക്കുന്നു

ഫെയ്സ്ബുക്ക് വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകളില്‍ സൈബര്‍ ആക്രമണം നടത്തുന്നതായി കണ്ടെത്തല്‍. ടെപ്റ്റിങ് സെഡാര്‍ എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയിഡ് മാല്‍വെയറിന് പിന്നില്‍ ലബനീസ് ഹാക്കര്‍മാര്‍ ആണെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ അവാസ്റ്റിലെ ഗവേഷകര്‍ പറയുന്നു. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ സ്പൈവെയര്‍ ഡൗണ്‍ലോഡ് ചെയ്യിക്കുകയാണ് ഈ ഹാക്കര്‍മാര്‍ ചെയ്യുന്നത്.

ഇരകളാകുന്നവരുടെ ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി എന്നിവ ചോര്‍ത്താനും നിങ്ങളുടെ ആശയവനിമയത്തില്‍ നുഴഞ്ഞു കയറാനും ടെംറ്റിങ് സെഡാര്‍ സ്പൈ വെയറിന് സാധിക്കും. കൂടാതെ ഇരകളാകുന്നവരുടെ ലൊക്കേഷന്‍ തിരിച്ചറിയാനും പരിസരത്തുള്ള ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യാനും ഈ വൈറസിനാവും.

ഈ സൈബര്‍ ആക്രമണ ശ്രമം കണ്ടെത്താന്‍ പ്രയാസമാണെന്നും. നിലവില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് ലബനീസ് ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നുമാണ് കരുതുന്നതെന്നും അവാസ്റ്റ് ഗവേഷകര്‍ പറഞ്ഞു.

പ്രധാനമായും തൊഴില്‍ദിനങ്ങളിലാണ് ഹാക്കര്‍മാര്‍ സജീവമാകുന്നതെന്നും എന്നാല്‍ ശനിയാഴ്ചകളില്‍ വല്ലപ്പോഴും ഉണ്ടാവാറുണ്ടെന്നും അതേസമയം ഞായറാഴ്ചകളില്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കാറില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കിഴക്കന്‍ യൂറോപ്യന്‍, മധ്യപൂര്‍വേഷ്യന്‍ മേഖലയില്‍ നിന്നുള്ളവരാകാം എന്ന അനുമാനത്തിലെത്തിയത്.

2015 മുതല്‍ തന്നെ ടെംറ്റിങ് റഡാര്‍ സൈബര്‍ ആക്രമണം ഗവേഷകരുടെ നിരീക്ഷണത്തിലാണ്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എപ്പോഴും ആന്റി വൈറസ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും അപരിചിതമായ ഇടങ്ങളില്‍ നിന്നും ഒരു ഫയലുകളും ഡൗണ്‍ലോഡ് ചെയ്യരുതെന്നും അവാസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: