വ്യാജ പ്രേമം: തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

 

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെല്‍ പിടിച്ചെടുത്ത തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കോടതിയുടേതാണു നടപടി. നേരത്തെ ആന്റി പൈറസി സെല്‍ റെയ്ഡില്‍ നിന്നും മറ്റുമായി പിടിച്ചെടുത്ത തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.

അണിയറ പ്രവര്‍ത്തകരുടെ പക്കലുണ്ടായിരുന്ന ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണു സിനിമ ചോര്‍ന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കുകയും ചെയ്തു. ഇതും മറ്റു തെളിവുകളുമാണു പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: