വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്; ഐറിഷ് നേഴ്സിങ് ബോര്‍ഡ് നിയമം കര്‍ശനമാക്കുന്നു; മലയാളി നേഴ്സുമാരെയും ബാധിക്കും

 

അയര്‍ലണ്ടില്‍ നഴ്സായി ജോലി നേടാനുള്ള കേരളത്തിലെ നഴ്സുമാരുടെ സ്വപ്നങ്ങള്‍ക്കു മുകളില്‍ അനിശ്ചിതത്വത്തിന്റെ നിഴല്‍ പരത്തി അയര്‍ലണ്ട് നേഴ്സിങ് ബോര്‍ഡിന്റെ പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നുവെന്ന വാര്‍ത്തയ്ക്ക് പുറകെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് അയര്‍ലന്‍ഡ് നേഴ്‌സിങ്ങ് ബോര്‍ഡ് രഹസ്യമായി അന്വേഷണം നടത്തുന്നുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വ്യാജന്മാരെ കണ്ടെത്തി കരിമ്പട്ടികയില്‍ പെടുത്താന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ഏജന്റുമാരുടെ സഹായത്തോടെ നിരവധി മലയാളി നേഴ്സുമാര്‍ ഉള്‍പ്പെടെ പുതിയ നേഴ്സുമാര്‍ പ്രവര്‍ത്തിപരിചയം കൃതൃമമായി നിര്‍മ്മിച്ചതാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിട്ടുള്ളതാണ്. നാട്ടില്‍ മിക്കവരും നേഴ്‌സിങ് ജോലിക്ക് പോകാതെ അദ്ധ്യാപനം മികച്ച മാര്‍ഗ്ഗമായി തിരഞ്ഞെടുത്ത് ട്യൂട്ടര്‍ എന്ന പദവി ആസ്വദിക്കുകയും പിന്നീട് വിദേശത്തേക്ക് അവസരം ലഭിക്കുമ്പോള്‍ ജോലി ചെയ്തിരുന്നു എന്ന വ്യാജ രേഖ ചമക്കുകയും ചെയ്യുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിട്ടുള്ളതുമാണ്.

എന്നാല്‍ നിരവധി ആളുകളുടെ രെജിസ്‌ട്രേഷന്‍ റദ്ദാക്കിയ സംഭവത്തെ തുടര്‍ന്ന് നിരവധിപേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്നാണ് സൂചന. ഇതോടൊപ്പം ഇവര്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ വ്യാജമാണോ എന്ന കാര്യവും നേഴ്‌സിങ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇതിനായി പ്രത്യേക ഏജന്‍സിയുടെ സഹായം തേടിയിട്ടുണ്ട് എന്ന രീതിയിലുള്ള സ്ഥിതീകരിക്കാത്ത വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത്തരം ആരോപണങ്ങളും അന്വേഷങ്ങളും നടക്കുന്നതിനിടയിലാണ് പുതിയ നിബന്ധനകള്‍ നേഴ്‌സിങ്ങ് ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുള്ളത്.

വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിന് ഐറിഷ് നേഴ്സിങ് ബോര്‍ഡ് അന്താരാഷ്ട്ര ഏജന്‍സിയുമായി ധാരണയില്‍ എത്തിയതായാണ് സൂചന. ഇതിന്‍ പ്രകാരം വിവിധ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് കൗണ്‍സിലിന് ലഭ്യമാകും. സര്‍ട്ടിഫിക്കറ്റ് വ്യജമെന്ന് തെളിഞ്ഞാല്‍ തുടര്‍ നടപടികള്‍ക്കായി വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യുന്നത്.

അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടാല്‍ വലിയ പിഴയും ശിക്ഷയും അനുഭവിക്കേണ്ടിവരും എന്നുറപ്പുള്ളത്കൊണ്ടും ആശുപത്രി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും എന്നറിയാവുന്നതുകൊണ്ടും വളരെ സൂക്ഷ്മതയോടെയാണ് നമ്മുടെ നാട്ടില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആശുപത്രികള്‍ അവരുടെ രേഖകളില്‍ ഇത്തരക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: