വ്യപാര ബന്ധം ശക്തമാക്കാന്‍ തീരുമാനം; മോദി- ഷി ചര്‍ച്ചയില്‍ ഭീകരവാദത്തിനെതിരായ സമവാക്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായേക്കും

ന്യൂഡല്‍ഹി : അനൗദ്യോഗിക ഉച്ചകോടിക്കായി ചെന്നൈയിലെത്തിയ ചൈനീസ് പ്രസിഡന്റിന് പ്രൗഡ ഗംഭീരമായ സ്വീകരണം നല്‍കി. ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗം മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തുടര്‍ന്ന് ഇരുനേതാക്കളും മഹാബലിപുരത്തെ പൈതൃക സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു. മുണ്ടും ഷര്‍ട്ടു ധരിച്ച പരമ്പരാഗത തമിഴ സ്‌റ്റൈലിലായിരുന്നു പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങ്ങും തമ്മില്‍ തമിഴ്‌നാട്ടിലെ മാമല്ലപുരത്തു വെച്ച് നടക്കുന്ന അനൗദ്യോഗിക കൂടിക്കാഴ്ച രണ്ടാംദിവസമായ ഇന്നും തുടരും.

സ്ഥലത്ത് സംഘടിപ്പിച്ചിരുന്ന ഒരു സാംസ്‌കാരിക പരിപാടിയില്‍ 30 മിനിറ്റോളം ഇരുവരും സംബന്ധിച്ചു. ഭരതനാട്യത്തിലെ അലരിപ്പ് അവതരിപ്പിച്ചുകൊണ്ട് കലാകാരികള്‍ നേതാക്കളെ സ്വീകരിച്ചു. ഇന്നലെ വേഷ്ടിയും മുണ്ടും ധരിച്ചാണ് മോദി എത്തിയത്. ഷീ ജിന്‍പിങ് കോട്ട് ഒഴിവാക്കിയാണ് കൂടിക്കാഴ്ചയുടെ അനൗദ്യോഗികത പ്രകടമാക്കിയത്. ചൈനീസ് പ്രസിഡന്റ ഷി ജിന്‍പിങിനായി പ്രധാനമന്ത്രി ഒരുക്കിയ അത്താഴ വിരുന്നിനിടെ ഇരുനേതാക്കളും ഒരു മണുക്കൂറോളം നേരം ചര്‍ച്ച നടത്തി. മതമൗലിക വാദവും ഭീകരവാദവും പൊതുവായ ഭീഷണിയാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

ദക്ഷിണേന്ത്യയും, ചൈനയുടെ കിഴക്കന്‍ തീരവുമായി നിലനിന്നിരുന്ന വ്യാപാര ബന്ധങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഇരു നേതാക്കളും തമ്മിലുളള ചര്‍ച്ചകള്‍ നിശ്ചയിച്ച സമയത്തേക്കാള്‍ നീണ്ടുപോയെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മണിക്കൂറോളം നേരം ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തിയെന്നാണ് സൂചന. വ്യാപാര, സാമ്പത്തിക രംഗത്തെ സഹകരണം ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യും. 2018 ഏപ്രിലില്‍ ചൈനയിലെ വുഹാനില്‍ നടന്ന അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം നടക്കുന്ന അനൗദ്യോഗിക ഉച്ചകോടിയാണിത്. താജ് ഫിഷര്‍മാന്‍സ് കോവ് റിസോര്‍ട്ട് ആന്റ് സ്പായിലാണ് ഇന്ന് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമിച്ചുള്ള ഒരു മാര്‍ഗം തേടാനായിരിക്കും ഇരുവരുടെയും ശ്രമം. സൈനികസഹകരണം സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും.

Share this news

Leave a Reply

%d bloggers like this: