വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ധ്യാനത്തിനായ് ബ്രദര്‍ സാബു ആറുതൊട്ടിയില്‍ എത്തിച്ചേര്‍ന്നു.

എന്നിസ് : വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15 ,16 ,17 ( വെള്ളി,ശനി, ഞായര്‍ ) ദിവസങ്ങളില്‍ കൗണ്ടി ക്ലയറിലെ, എന്നിസിലുള്ള, സെന്റ് ഫ്‌ലനന്‍സ് കോളേജില്‍ വച്ച് നടത്തപെടുന്ന, മലയാളത്തിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തദവസരത്തില്‍ ധ്യാനത്തില്‍ സമ്പന്ധിക്കുന്നവരുടെ കുട്ടികള്‍ക്കായ് പ്രത്യേകം ധ്യനവും ഒരുക്കിയിട്ടുണ്ട്. ധ്യാനം നയിക്കുന്നതിനായ് പ്രശസ്ത ധ്യാനനഗുരു ബ്രദര്‍ സാബു ആറുതൊട്ടിയില്‍ അയര്‍ലന്‍ഡില്‍ എത്തിച്ചേര്‍ന്നു .

സെപ്റ്റംബര്‍ പതിനഞ്ചാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്റന്‍ മൊനഹനും, പതിനാറാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ക്ക് വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ പേട്രന്റ് ബിഷപ്പും, കാഷ്യല്‍ & ഇമിലി രൂപതകളുടെ ആര്‍ച്ചു ബിഷപ്പുമായ മോസ്റ്റ് . റവ. കിരണ്‍ ഒറയിലി നേതൃത്വം നല്‍കുന്നതും, പതിനേഴിനുള്ള തിരുകര്‍മ്മങ്ങള്‍ക്ക് ലിംറിക്ക് സിറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ.ഫാ.റോബിന്‍ തോമസ് നേതൃത്വം നല്‍കുന്നതുമാണ് . വെള്ളിയാഴച്ച വൈകുന്നേരം 3 .00 ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്കാണ് സമാപിക്കുന്നത് . ഈ ധ്യാനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ഫാ.ജോര്‍ജജ് അഗസ്റ്റിന്‍.

https://www.youtube.com/watch?time_continue=3&v=JxW-WfL5KrA

NB: വളരെ കുറച്ചു സീറ്റുകള്‍ കൂടി ലഭ്യമാണ്, കൂടുതല്‍ വിവരങ്ങള്‍ക്ക് : മോനച്ചന്‍ : 0877553271, സിബി 0871042266, ബിനു 0879589050, പ്രദീബ് 0873159728

 

Share this news

Leave a Reply

%d bloggers like this: