വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേര് ചേര്‍ക്കാം? അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഇന്ന്

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍

ഡബ്ലിന്‍: തെരഞ്ഞെടുപ്പിലും ഹിതപരിശോധനയിലും വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ ആദ്യം വോട്ടര്‍പട്ടികയില്‍ പേരു രജിസ്റ്റര്‍ ചെയ്യണം. വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുകയെന്നാല്‍ പ്രാദേശിക തലത്തിലും ദേശീയ തലത്തിലും യൂറോപ്യന്‍ സര്‍ക്കാര്‍ തലത്തിലും നിങ്ങളെ പ്രതിനിധികരീക്കേണ്ടത് ആര് എന്നു തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളില്‍ നിങ്ങളും പങ്കാളികളാകുന്നുവെന്നര്‍ത്ഥം.

ഇലക്ട്രറല്‍ രജിസ്റ്റര്‍

ഓരോ പ്രാദേശിക ഭരണകൂടത്തിനുമാണ് അതത് പ്രദേശത്തുള്ള വോട്ടര്‍മാരുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റാണ് ഇലക്ട്രറല്‍ രജിസ്റ്റര്‍ അല്ലെങ്കില്‍ രജിസ്റ്റര്‍ ഓഫ് ഇലക്ടേഴ്‌സ് എന്നറിയപ്പെടുന്നത്. ആര്‍ക്കു വേണമെങ്കിലും പ്രദേശിക ഭരണകൂടത്തിന്റെ ഓഫീസുകളിലും പോസ്റ്റ് ഓഫീസുകളിലും ഗാര്‍ഡ സ്റ്റേഷനുകളിലും പബ്ലിക് ലൈബ്രറികളിലും ലഭ്യമായ ഈ രജിസ്റ്റര്‍ പരിശോധിക്കാം. നിങ്ങള്‍ക്ക് ഈ ലിങ്കില്‍ http://www.checktheregister.ie/നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്നു പരിശോധിക്കാം.

ഈ രജിസ്റ്ററില്‍ വോട്ടറുടെ പേര്, മേല്‍വിലാസം, പോളിംഗ് സ്‌റ്റേഷന്‍, വോട്ടിന്റെ കാറ്റഗറി എന്നിവ രേഖപ്പെടുത്തിയിരിക്കും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് നിങ്ങള്‍ RFA അപേക്ഷ ഫോം പൂരിപ്പിച്ചു നല്‍കണം. ഫോം ലോക്കല്‍ അതോറിറ്റിയില്‍ നിന്ന് ലഭിക്കും, പൂരിപ്പിച്ച് അവിടെ തന്നെ സമര്‍പ്പിക്കണം.

ഓരേ വര്‍ഷവും പുതിയ ഡ്രാഫ്റ്റ് രജിസ്റ്റര്‍ തയാറാക്കുകയും അത് നവംബര്‍ 1 ന് പ്രസിദ്ധീകരിക്കുകയും ചെയ്യും.

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍
-രജിസ്‌ട്രേഷന്‍ പ്രാബല്യത്തില്‍ വരുന്ന ഫെബ്രുവരി 15 ന് നിങ്ങള്‍ക്ക് 18 വയസുപൂര്‍ത്തിയായിരിക്കണം
-നിങ്ങള്‍ 2015 സെപ്റ്റംബര്‍ 1 നു ശേഷം അയര്‍ലന്‍ഡില്‍ താമസിക്കുന്നവരായിരിക്കണം.

പഠനത്തിനായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വീട്ട് അഡ്രസിലോ, പഠനത്തിനായി താമസിക്കുന്ന സ്ഥലത്തെ അഡ്രസിലോ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഒരു അഡ്രസില്‍ മാത്രമേ രജിസ്‌ട്രേഷന്‍ ചെയ്യാനാകൂ. സെപ്റ്റംബര്‍ 1 മുതല്‍ നിങ്ങള്‍ അവിടെത്തെ താമസക്കാരനായിരിക്കുകയും വേണം. രജിസ്‌ട്രേഷന്‍ നടത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നിന്നു മാറുകയാണെങ്കില്‍ നിങ്ങള്‍ രജിസ്‌ട്രേഷന്‍ അതോറിറ്റിയെ സമീപിച്ച് പുതിയ അഡ്രസ് നല്‍കണം. നിങ്ങള്‍ താല്‍ക്കാലികമായി താമസസ്ഥലം മാറുകയും ഒന്നര വര്‍ഷത്തിനുള്ളില്‍ (18 മാസം) ആദ്യത്തെ സ്ഥലത്ത് തിരിച്ചെത്തുകയും ചെയ്യുമെങ്കില്‍ മറ്റൊരിടത്ത് രജിസ്‌ട്രേഷന്‍ ചെയ്യാത്തിടത്തോളം രജിസ്‌ട്രേഷന്‍ മാറ്റാതെ പഴയ അഡ്രസില്‍ തുടരാം.

ഡ്രാഫ്റ്റ് രജിസ്റ്ററിലെ വിവരങ്ങള്‍ പരിശോധിക്കാം

ഡ്രാഫ്റ്റ് രജിസ്റ്ററില്‍ നല്‍കിയിരിക്കുന്ന നിങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ മാറ്റണമെന്നുണ്ടെങ്കില്‍ ഓരോ വര്‍ഷവും നവംബര്‍ 25 വരെ ഇത് ചെയ്യാം. ഡ്രാഫ്റ്റ് രജിസ്റ്ററില്‍ തിരുത്ത് വരുത്തുന്നതിനായി RFA1 ഫോം ആണ് പൂരിപ്പിക്കേണ്ടത്. ലോക്കല്‍ അതോറിറ്റിയിലും, പോസ്റ്റ് ഓഫീസിലും പബ്ലിക് ലൈബ്രറിയിലും ഫോം ലഭ്യമാണ്. അത് പൂരിപ്പിച്ച് ലോക്കല്‍ അതോറിറ്റിയില്‍ സമര്‍പ്പിക്കണം. നിങ്ങള് പുതിയ സ്ഥലത്തേക്ക് മാറുന്നത് കൊണ്ടാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ആ വിവരവും പഴയ അഡ്രസും അപേക്ഷയില്‍ നല്‍കണം. പഴയ സ്ഥലത്ത് നിന്നും നിങ്ങളുടെ പേര് നീക്കം ചെയ്യാനാണിത്.

തുടര്‍ന്ന് വ്യത്യാസം വരുത്തിയ പുതിയ വോട്ടര്‍ പട്ടിക ഫെബ്രുവരി 1 നു പ്രസിദ്ധികരിക്കും. അത് ഫെബ്രുവരി 15 നു പ്രാബല്യത്തില്‍ വരും.

ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍

ഫെബ്രുവരിയില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ സപ്ലിമെന്ററി പട്ടികയില്‍ പേര് ചേര്‍ക്കാം. ഇതിനുള്ള അവസാന തീയതിയാണ് ഇന്ന്. ഇതിനായി RFA2 ഫോം പൂരിപ്പിച്ച് നല്‍കണം. സപ്ലിമെന്ററി ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ എപ്പോള്‍ വേണമെങ്കിലും അപേക്ഷ നല്‍കാവുന്നതാണ്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തണമെങ്കില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസത്തിനു 15 ദിവസം മുമ്പുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ അപേക്ഷ ലോക്കല്‍ അതോറിറ്റിയില്‍ ലഭിച്ചിരിക്കണം.

18 വയസ് പൂര്‍ത്തിയായാല്‍ ഉടന്‍ സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് നിങ്ങള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുന്നതെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി നല്‍കി അപേക്ഷ സമര്‍പ്പിക്കാം,

മേല്‍വിലാസം മാറിയാല്‍ സപ്ലിമെന്ററി ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ RFA3 ഫോമില്‍ അപേക്ഷ നല്‍കണം.

വോട്ടര്‍ പട്ടിക

ലോക്കല്‍ അതോറിറ്റികള്‍ വോട്ടര്‍ പട്ടികയുടെ രണ്ടു ഭാഗം പ്രസിദ്ധീകരിക്കും. ഒന്ന് പൂര്‍ണമായ വോട്ടര്‍ പട്ടികയും പിന്നെ തിരുത്തല്‍ വരുത്തിയ പട്ടികയും. പൂര്‍ണമായ വോട്ടര്‍ പട്ടികയില്‍ ഉള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കും. പൂര്‍ണമായ വോട്ടര്‍ പട്ടിക പ്രസിദ്ധികരിച്ചു കഴിഞ്ഞാല്‍ അതായിരിക്കും തുടര്‍ന്നു വരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയകള്‍ക്ക് ഉപയോഗിക്കുന്നത്.

തിരുത്തല്‍ വരുത്തിയ പട്ടികയിലുള്ള നിങ്ങളുടെ വിശദാംശങ്ങള്‍ മാര്‍ക്കറ്റിംഗ് കമ്പനികളും മറ്റും ഉപയോഗിക്കാറുണ്ട്.തിരുത്തല്‍ പട്ടികയില്‍ നിങ്ങളുടെ വിശദാംശങ്ങല്‍ രേഖപ്പെടുത്തരുതെങ്കില്‍ അപേക്ഷയിലുള്ള opt out എന്ന കോളം പൂരിപ്പിക്കണം. opt out എന്ന കോളം പൂരിപ്പിക്കാതെ വിട്ടാല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ നിങ്ങളെ ബന്ധപ്പെടാന്‍ സാധ്യതയുണ്ട്. വോട്ടര്‍ പട്ടികയില്‍ നല്‍കിയിട്ടുള്ള വിശദാംശങ്ങള്‍ ഉപയോഗിച്ച് മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇലക്ട്രറല്‍ (അമെന്‍ഡ്‌മെന്റ്) ആക്ട് 2001 ലെ സെക്ഷന്‍ 32 അനുസരിച്ച് ക്രിമിനല്‍ കുറ്റമാണ്.

ആര്‍ക്കൊക്കെ വോട്ട് ചെയ്യാം

-ഐറിഷ് പൗരന്‍മാര്‍ക്ക് എല്ലാ തെരഞ്ഞെടുപ്പിലും ഹിതപരിശോധനയിലും വോട്ട് രേഖപ്പെടുത്താം.
-ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് പാര്‍ലമെന്റ്, യൂറോപ്യന്‍, ലോക്കല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാം.
-മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യൂറോപ്യന്‍, ലോക്കല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാം
– യൂറോപ്യന്‍ യൂണിയനിലെ പൗരന്‍മാരല്ലാത്തവര്‍ക്ക് ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മാത്രം വോട്ട് രേഖപ്പെടുത്താം

നിങ്ങള്‍ ഐറിഷ് പൗരനോ, ബ്രിട്ടിഷ് പൗരനോ അല്ലാതെ മറ്റോതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തെ പൗരനാണെങ്കില്‍ മുമ്പ് നടന്ന അയര്‍ലന്‍ഡിലെ യൂറോപ്യന്‍ ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ EP1 നിങ്ങള്‍ ഇക്കാര്യം രേഖപ്പെടുത്തി നല്‍കണം. രണ്ടു സ്ഥലത്ത് വോട്ട് ചെയ്യുന്നത് ഒഴിവാക്കാനാണിത്. ലോക്കല്‍ അതോറിറ്റി നിങ്ങളുടെ പേര് നിങ്ങള്‍ താമസിക്കുന്നിടത്ത് രജിസ്റ്റര്‍ ചെയ്യുകയും നിങ്ങളുടെ രാജ്യത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്യും

വിദേശങ്ങളില്‍ താമസിക്കുന്ന ഐറിഷ് പൗര്‍മാര്‍ക്ക് വോട്ട് ചെയ്യാനാകില്ല. എന്നാല്‍ ജോലിയുടെ ഭാഗമായി വിദേശത്തായിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ പങ്കാളികള്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം.

പോസ്റ്റല്‍ വോട്ട് ചെയ്യാവുന്നവര്‍
-ഗാര്‍ഡയില്‍ അംഗങ്ങള്‍
-പ്രതിരോധ സേനയില്‍ ജോലി ചെയ്യുന്നവര്‍
-പോളിംഗ് സ്‌റ്റേഷനില്‍ പോകാന്‍ കഴിയതെ അസുഖങ്ങളും വൈകല്യങ്ങളും ഉള്ളവര്‍
-പഠനത്തിനായി വീട് വിട്ട് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ വീട്ടിലെ അഡ്രസാണ് വോട്ടര്‍ പട്ടികയില്‍ നല്‍കിയതെങ്കില്‍
-ജോലി സംബന്ധമായ കാരണങ്ങളാല്‍ പോളിംഗ് സ്‌റ്റേഷനില്‍ എത്താന്‍ സാധിക്കാത്തവര്‍
-ജയിലില്‍ കഴിയുന്നവര്‍
ഇതിനുള്ള അപേക്ഷ നവംബര്‍ 25 നു മുമ്പായി നല്‍കണം. പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താനാവില്ല

പോസ്റ്റല്‍ വോട്ടിനുള്ള സപ്ലിമെന്ററി ലിസ്റ്റ്

നിങ്ങള്‍ വോട്ടര്‍ പട്ടികയുടെ സപ്ലിമെന്ററി ലിസ്റ്റിലാണെങ്കില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അര്‍ഹനാണെങ്കില്‍ അതിന് അപേക്ഷ നല്‍കാം.
-പൊതു തെരഞ്ഞെടുപ്പില്‍ മന്ത്രിസഭ പിരിച്ചുവിട്ട് രണ്ടു ദിവസത്തിന് ശേഷവും
-ഉപ തെരഞ്ഞെടുപ്പില്‍ order appointing polling day കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷവും
-മറ്റ് തെരഞ്ഞെടുപ്പുകലിലും ഹിത പരിശോധനയിലും പോളിംഗ് ദിവസത്തിന് 22 ദിവസം മുമ്പും അപ്‌കേഷ നല്‍കണം. അപേക്ഷ ഫോം ലോക്കല്‍ അതോറിറ്റികളില്‍ ലഭിക്കും.

സ്‌പെഷ്യല്‍ വോട്ടര്‍ പട്ടിക
ഹോസ്പിറ്റലുകളിലും നഴ്‌സിംഗ് ഹോമുകളിലും അതുപോലുള്ള സ്ഥാപനങ്ങളിലുമുള്ളവര്‍ക്ക് സ്‌പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാം. നവംബര്‍ 25 നു മുമ്പ് ഇത് നല്‍കണം. ആദ്യമായി അപേക്ഷിക്കുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിക്കറ്റ് നല്‍കണം.

സപ്ലിമെന്ററി സ്‌പെഷ്യല്‍ വോട്ടര്‍ പട്ടിക
നിങ്ങള്‍ സപ്ലിമെന്ററി സ്‌പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹനാണെങ്കില്‍ -പൊതു തെരഞ്ഞെടുപ്പില്‍ മന്ത്രിസഭ പിരിച്ചുവിട്ട് രണ്ടു ദിവസത്തിന് ശേഷവും
-ഉപ തെരഞ്ഞെടുപ്പില്‍ ീൃറലൃ മുുീശിശേിഴ ുീഹഹശിഴ റമ്യ കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷവും
-മറ്റ് തെരഞ്ഞെടുപ്പുകലിലും ഹിത പരിശോധനയിലും പോളിംഗ് ദിവസത്തിന് 22 ദിവസം മുമ്പും അപ്‌കേഷ നല്‍കണം. അപേക്ഷ ഫോം ലോക്കല്‍ അതോറിറ്റികളില്‍ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം
വോട്ടര്‍ പട്ടികയിലും സ്‌പെഷ്യല്‍ വോട്ടര്‍ പട്ടികയിലും പോസ്റ്റല്‍ വോട്ടര്‍ പട്ടികയിലും തിരുത്തല്‍ വോട്ടര്‍ പട്ടികയിലും രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷകള്‍ ലോക്കല്‍ അതോറിറ്റികളിലും പോസ്റ്റ് ഓഫീസിലും പബ്ലിക് ലൈബ്രറികളിലും ലഭിക്കും.

അപേക്ഷകള്‍ http://www.checktheregister.ie/PublicPages/AppForms.aspxഎന്ന ലിങ്കിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലോക്കല്‍ അതോറിറ്റികളില്‍ സമര്‍പ്പിക്കാം

-എജെ-

Share this news

Leave a Reply

%d bloggers like this: