വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിവസം നാളെ..

ഡബ്ലിന്‍: ഇലക്ഷന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസാന തീയതി നാളെ.സപ്ലിമെന്ററി പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസരമാണ് തീരുന്നത്.  RFA2  ഫോം ഇതിനായി പൂരിപ്പിച്ച് നല്‍കണം.  രേഖകള്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചെന്ന് മുദ്രവെയ്ക്കേണ്ടതുണ്ട്.  തുടര്‍ന്നിത് ലോക്കല്‍ അതോറിറ്റിയില്‍ എത്തിക്കണം.  രജിസ്റ്റേഷന്‍  ചെയ്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് പുതിയ വിലാസത്തില്‍ വോട്ട് ചേര്‍ക്കുന്നതിനും ഇതോടൊപ്പം അവസരം ഉണ്ട്. RFA3 ഫോം ആണ് ഇതിനായി ഉപയോഗിക്കേണ്ടത്.  ഇത് പ്രകാരം മുന്‍ വിലാസത്തിലെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും.   ഐറിഷ് പൗരന്മാര്‍ക്കും 2015 സെപ്തംബര്‍ ഒന്ന് മുതല്‍ അയര്‍ലന്‍ഡില്‍ തമാസിക്കുന്ന ബ്രിട്ടീഷ് പൗരനും  ഇലക്ഷന്‍ ദിവസം 18 വയസ് തികഞ്ഞിരിക്കുന്ന ഏത് യുവാക്കള്‍ക്കും  വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. നാഷണല്‍യൂത്ത് കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡ് 59000 വരുന്ന  യുവാക്കളോട് വോട്ട് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 18 വയസ് പൂര്‍ത്തിയായവരാണിവര്‍.

രജിസ്ട്രേഷന്‍ പരിശോധിക്കാന്‍  www.checktheregister.ie

ഫോം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക RFA2

 

Share this news

Leave a Reply

%d bloggers like this: