‘വൈ ഐയാം എ ഹിന്ദു’ എന്ന പുസ്തകത്തിന്റെ കവര്‍ വച്ച് പോസ്റ്റര്‍ ഇറക്കിയതിന് തരൂരിനെതിരെ കേസെടുത്തു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ചെന്ന പേരില്‍ തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു. ശശിതരൂരിന്റെ ‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകത്തിന്റെ കവര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.

തെരഞ്ഞെടുപ്പ് കമ്മീഷന് എന്‍.ഡി.എ നല്‍കിയ പരാതിയിലാണ് നടപടി. തരൂരിനായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിനെതിരെ ആയിരുന്നു പരാതി. ഇത് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു പരാതിയില്‍ എന്‍.ഡി.എ വ്യക്തമാക്കിയിരുന്നത്.

അതേസമയം തന്റെ സ്വകാര്യസ്വത്തായ പുസ്തകത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ബി.ജെ.പിക്ക് എന്താണ് അവകാശമെന്നായിരുന്നു തരൂരിന്റെ വാദം.’വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകം എന്റെ സ്വകാര്യ സ്വത്താണ്. ഞാനൊരു എഴുത്തുകാരനാണെന്ന കാര്യം പ്രചരിപ്പിക്കാന്‍ വേണ്ടി തിരുവന്തപുരം ഡി.സി.സി ഇറക്കിയ പോസ്റ്ററാണത്. അതിന്റെ പേരിലാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്.

ആ പുസ്തകം പൊതുസ്വത്തല്ല, കഴിഞ്ഞ വര്‍ഷം ജനുവരിയിലിറക്കിയ പുസ്തകമാണ്’ എന്നായിരുന്നു വിഷയത്തില്‍ തരൂറിന്റെ വിശദീകരണം. ‘വൈ ഐയാം എ ഹിന്ദു’ എന്ന പുസ്തകത്തിന്റെ കവര്‍ വച്ച് തരൂര്‍ പോസ്റ്റര്‍ ഇറക്കിയതാണ് യഥാര്‍ഥ വര്‍ഗീയത എന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം പ്രതികരിച്ചത്.

Share this news

Leave a Reply

%d bloggers like this: