വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രംപ്; അമേരിക്ക – ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍

വാഷിംഗ്ടണ്‍ ഡി സി: തന്റെ ഭരണകൂടത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ഇന്ത്യന്‍ വംശജരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ട്രമ്പ് വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ചു. യു.എസ് – അമേരിക്ക ബന്ധം എക്കാലത്തെയും ഉയര്‍ന്ന തലത്തിലാണെന്ന് വിലയിരുത്തിയ ട്രമ്പ് , രാജ്യത്തിന് ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന സേവനങ്ങളെ പ്രശംസിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍ന, ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ, ഡ്രഗ് എന്‍ഫോഴ്സമെന്റ് ഏജന്‍സി അഡ്മിനിസ്ട്രേറ്റര്‍ ഉത്തം ധില്ലന്‍, സെന്റേഴ്സ് ഓഫ് മെഡികെയര്‍ ആന്‍ഡ് മെഡിക് എയ്ഡ് സര്‍വീസസ് അഡ്മിനിസ്ട്രേറ്റര്‍ സീമ വര്‍മ എന്നിവര്‍ക്കു പുറമേ ട്രമ്പ് ഭരണകൂടത്തില്‍ സേവനം ചെയ്യുന്ന നിരവധി ഇന്ത്യന്‍ വംശജര്‍ ചടങ്ങില്‍ പങ്കെടുത്തു.

യൂറോപ്പ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തി അധികം വൈകാതെ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ട്രമ്പ് ഏറെ ഉല്ലാസവാനായാണ് കാണപ്പെട്ടത്. നിലവിളക്കിലെ തിരി കത്തി വരാന്‍ കാലതാമസമെടുത്തപ്പോള്‍ തമാശ പറയാനും ട്രമ്പ് മടിച്ചില്ല. രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ അവഗണിച്ച ട്രമ്പ് അമേരിക്ക – ഇന്ത്യ ബന്ധത്തെ പ്രശംസിക്കാന്‍ മാത്രമാണ് തയാറായത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: