വൈറലായി മുംബൈയിലെ വാട്ടര്‍ ട്രെയിന്‍

പ്ലാറ്റ്ഫോമിലെ യാത്രക്കാരെ കുളിപ്പിച്ച് കടന്നു പോകുന്ന ട്രെയിനിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മുംബൈയിലെ നല്ലസോപാര സ്റ്റേഷനിലാണ് സംഭവം നടന്നത്. പ്ലാറ്റ്ഫോമില്‍ ട്രെയിനിനായി കാത്തുനിന്ന എല്ലാ യാത്രക്കാരുടെയും മേല്‍ വെള്ളം തെറിപ്പിച്ചാണ് ട്രെയിന്‍ കടന്നുപോയത്. മുംബൈയില്‍ ശക്തമായ മഴയെത്തുടര്‍ന്നാണ് പാളങ്ങള്‍ വെള്ളത്തിനടിയിലായത്.

ട്രെയിന്‍ വരുന്നതുകണ്ട് പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം പുറകിലേക്ക് മാറിയെങ്കിലും ട്രെയിന്‍ നല്ല വേഗതയില്‍ പോയതുകൊണ്ട് എല്ലാവരും നനയുകയായിരുന്നു. മഴയായതിനാല്‍ മുംബൈയിലെ ട്രെയിനുകള്‍ എല്ലാം വേഗത കുറച്ചാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഈ ട്രെയിന്‍ മാത്രമാണ് പാളത്തില്‍ വെള്ളമുണ്ടായിട്ടും ഇത്ര വേഗതയില്‍ സഞ്ചരിച്ചത്.

വീഡിയോയില്‍ കാണുന്ന അത്രയും വേഗതയില്‍ ട്രെയിന്‍ സഞ്ചരിച്ചിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. ട്രെയിനിന്റെ അടുത്തുനിന്നും എടുത്ത വീഡിയോ ആയതിനാലാണ് ഇത്രയും വേഗത തോന്നുന്നതെന്നും ഇതില്‍ കുറച്ച് കുറവായിരുന്നു വേഗതയെന്നും അവര്‍ പറഞ്ഞു.

https://youtu.be/VWXJaWjNSqo

ഡികെ

 

Share this news

Leave a Reply

%d bloggers like this: