വൈദ്യുതിയില്ലാതെ 2000ത്തിലധികം ഇ.എസ്.ബി ഉപഭോക്താക്കള്‍, ഉച്ചയോടെ തകരാര്‍ പരിഹരിക്കുമെന്ന് സൂചനകള്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ 2000ത്തിലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ലൈനിലെ ചില തകരാറുകളാണ് വൈദ്യുതി ലഭിക്കാത്തതിന് കാരണമായി ചൂണ്ടികാട്ടുന്നത്.

വൈദ്യുതി തകരാര്‍ സംഭവിച്ചതില്‍ ഇ.എസ്.ബി ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു. തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുമെന്നും ഇ.എസ്.ബി വ്യക്തമാക്കി.

വൈദ്യുതി തകരാര്‍ കൂടുതലായി അനുഭവപ്പെട്ടിരിക്കുന്നത് മായോയിലാണ്. വെസ്റ്റ്‌പോര്‍ട്ടില്‍ 1,799 ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി ബന്ധത്തില്‍ തകരാര്‍ സംഭവിച്ചിരിക്കുന്നത്. രാവിലെ 8.20ഓടെയാണ് വൈദ്യുതി ബന്ധത്തില്‍ തടസം നേരിട്ടുതുടങ്ങിയത്. ഉച്ചയോട് കൂടി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നോക്കാഫുന്‍ഡയ്ക്ക് സമീപത്തുള്ള 42 ഉപഭോക്താക്കള്‍ക്ക് കൂടി വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. പാട്രിക്‌സ്വെല്‍, ലൈംറിക്, എന്നിവിടങ്ങളില്‍ 134 ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി ബന്ധത്തില്‍ തകരാര്‍ സംഭവിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ വൈദ്യുതിബന്ധം എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സിക്കിബെരീനിലും കോര്‍ക്കിലും 136 ഉപഭോക്താക്കളുടെ വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. രാവിലെ 9.20 മുതലാണ് ഇവിടങ്ങളിലുള്ള വൈദ്യുതി ബന്ധത്തില്‍ തകരാര്‍ സംഭവിച്ചത്. ഉച്ചയോട് കൂടി പുനഃസ്ഥാപിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. കോര്‍ക്ക്, കണ്‍ടുര്‍ക്ക്, എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി 8.30 ഓടെയാണ് 63 ഇടങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത്. ഉച്ചയ്ക്ക് 1.30ഓടെ പരിഹാരമാവുമെന്നാണ് കരുതുന്നത്. കില്‍ഡെയറില്‍ പുലര്‍ച്ചെ പോയ വൈദ്യുതി എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് പറയാന്‍ കഴിയില്ല. കാവനില്‍ 11.30 ഓടുകൂടി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്ന് ഇ.എസ്.ബി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: