വൈദികര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുന്നതില്‍ ആശങ്ക: ഫാദര്‍ ടിം ഹസല്‍വുഡ്

കോര്‍ക്ക്: മാനസിക ശക്തികൊണ്ട് അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന പുരോഹിതര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത തുടരുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന കോര്‍ക്കിലെ ഫാദര്‍ ടിം ഹസന്‍വുഡിന്റെ വെളുപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. തന്റെ അറിവിലുള്ള 9 പുരോഹിതര്‍ ആത്മഹത്യ ചെയ്തവരാണെന്നും ഫാദര്‍ എടുത്തു കാണിക്കുന്നു. രാജ്യത്ത് പലയിടങ്ങളിലായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പുരോഹിത വിഭാഗങ്ങളും പലപ്പോഴും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വശംവദരാകുന്നുണ്ടെന്നത് വാസ്തവപരമാണ്.

ആദ്യകാലങ്ങളില്‍ ബഹുമാനത്തോടെ മാത്രം ആളുകള്‍ ഇടപെട്ടുപോന്ന വൈദികര്‍ക്ക് നേരെ ആക്രമണങ്ങളും ആരോപണങ്ങളും വര്‍ദ്ധിച്ചുവരികയാണ്. വ്യക്തി വൈരാഗ്യമോ, മറ്റെന്തെകിലും കാര്യങ്ങളിലുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന വൈദികരെ കള്ളക്കേസില്‍ കുടുക്കി ജയില്‍വാസം അനുഭവിക്കുന്നവരും രാജ്യത്ത് കുറവല്ല. തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ആരോപണം ഏല്‍ക്കണ്ടി വരുമ്പോള്‍ ഇവരും മാനസികമായി തളരുക മാത്രമല്ല പലരെയും ആത്മഹത്യയിലേക്കും നയിക്കുന്നു.

അയര്‍ലണ്ടില്‍ പുരോഹിതരുടെ എണ്ണത്തില്‍ കാര്യമായ ക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു വശത്ത് ജീവത്യാഗം ചെയ്യുന്നവരും കൂടിവരികയാണ്. നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന വൈദികരാണ് കൂടുതലും കരിതേയ്ക്കപ്പെടുന്നതെന്ന അഭിപ്രായമാണ് ഫാദര്‍ ടിം ഹസര്‍വുഡ് മുന്നോട്ട് വെയ്ക്കുന്നത്. മറ്റുള്ളവരാല്‍ ഏറെ ബഹുമാനിക്കപ്പെടുന്ന വൈദിക സമൂഹം അതെ നാണയത്തില്‍ വെറുക്കപെടുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പലര്‍ക്കും കഴിയാതെ വരുന്നതാണ് ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നതെന്നും ഫാദര്‍ ടിം അഭിപ്രായപ്പെടുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: