വൈദികരെ അപമാനിച്ചു എന്നാരോപിച്ച് ഐറിഷ് എക്സാമിനര്‍ ഉള്‍പ്പെടെ നിരവധി പത്രങ്ങള്‍ക്കെതിരെ മാനനഷ്ട കേസ്

ഡബ്ലിന്‍ : പുരോഹിതരെ അപമാനിച്ചു എന്ന് കാണിച്ചു അയര്‍ലണ്ടില്‍ മൂന്ന് പത്രങ്ങള്‍ക്കെതിരെ ഹൈകോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. കില്‍കെന്നി യിലെ കൊണാര്‍ ഗാനോണ്‍ എന്ന പുരോഹിതനാണ് ഐറിഷ് എക്സാമിനര്‍, ഈവെനിംഗ് എക്കോ, തുടങ്ങിയ പത്രങ്ങള്‍ക്കെതിരെ കേസ് കൊടുത്തത്.

റോമിലെ പൊന്റിഫിസ്‌കല്‍ ഐറിഷ് കോളേജില്‍ പഠിക്കാന്‍ പോയ രണ്ടു സെമിനാരി വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും തിരിച്ചയച്ചു എന്ന വാര്‍ത്തയാണ് ആരോപണ വിധേയമായത്. ഇവരുടെ മദ്യപാന ആസക്തി ആയിരുന്നു തിരിച്ചയക്കാന്‍ കാരണം എന്നായിരുന്നു അയര്‍ലണ്ടിലെ പ്രധാന ന്യൂസ്‌പേപ്പറുകളിലെ വാര്‍ത്ത.

ഇതുമായി ബന്ധപെട്ടു വാര്‍ത്ത നല്‍കിയ എല്ലാ മാധ്യമങ്ങള്‍ക്കെതിരെയും നിയമനടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഐറിഷ് ഇന്‍ഡിപെന്‍ഡന്റ്, ഐറിഷ് ടൈംസ് തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരെയും നടപടി ഉണ്ടായേക്കും. വസ്തുതാപരമല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ് വൈദികന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തില്‍ മാധ്യമങ്ങള്‍ പുരോഹിതര്‍ക്കെതിരെ അനാവശ്യമായ പ്രചരണം നടത്തിയെന്നും ആരോപിച്ചാണ് പരാതി.

ഡികെ

Share this news

Leave a Reply

%d bloggers like this: