വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണ്‍ലൈന്‍ കോണ്‍ടസ്റ്റിന് തുടക്കമായി

വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) നവംബര്‍ 2,3 തീയതികളില്‍ ഓസ്ട്രയയിലെ വിയന്നായില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ കോണ്‍ടസ്റ്റ് ആരംഭിച്ചു. എന്റെ നാട്, എന്റെ മലയാളം എന്ന വിഷയത്തിലാണ് മത്സരം.

മലയാളത്തിന്റെ അഴക് മാറ്റുരയ്ക്കാനുള്ള അവസരമായിട്ടാണ് മത്സരം ആരംഭിച്ചിരിക്കുന്നത്. മലയാള ഭാഷയിലുള്ള അറിവും, ആഭിമുഖ്യവും വര്‍ദ്ധിപ്പിക്കുകയും അത് പങ്കുവെക്കുകയെന്നതാണ് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഉദ്ദേശ്യം. ഡബ്‌ള്യു.എം. എഫ് സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അനുയോജ്യമായ അടിക്കുറിപ്പ് എഴുതുക എന്നതാണ് മത്സരരീതി. ലോകത്തിന്റെ ഏതുഭാഗത്ത് നിന്നും മത്സരത്തില്‍ പങ്കെടുക്കാം. മത്സരവിജയികള്‍ക്ക് സമ്മാനം നേരിട്ടോ അയച്ചോ കൊടുക്കും.

മത്സരത്തിന്റെ നിബന്ധനകളും മറ്റു വിവരങ്ങളും ഡബ്‌ള്യു.എം. എഫ് ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ച് മനസിലാക്കാവുന്നതാണ് (https://www.facebook.com/worldmalayalaeefederation/). മത്സരത്തിന്റെ മെഗാ ഫൈനലലില്‍ വിജയിക്കുന്ന വ്യക്തിയെ നവംബര്‍ 3ന് WMF ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് വിയന്നയില്‍ നടക്കുന്ന ‘തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക് ഷോ’ യുടെ വേദിയില്‍ പ്രഖ്യാപിക്കും.

 

 

Share this news

Leave a Reply

%d bloggers like this: