വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് സംഘം നൃത്തം അവതരിപ്പിച്ചു

ഡബ്ലിന്‍: 2020ലെ യുറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായി ഡബ്ലിനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ഭാഗമായി നടന്ന പ്രദര്‍ശനത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് സംഘം നൃത്തം അവതരിപ്പിച്ചു. ഡബ്ലിന്‍ സിറ്റി കൌണ്‌സിലിന്റെ ആര്‍ട്ട്‌സ് ഓഫീസ് ഒരുക്കിയ കലാ സാംസ്‌കാരിക സന്ധ്യയില്‍ അയര്‍ലണ്ടിലെ വിവിധ സംഘങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഡബ്ലിനിലെ മാന്‍ഷന്‍ ഹൌസില്‍ നടന്ന പരിപാടിയില്‍ അലീന ജേക്കബ്,അന്ന മറിയം ജോഷി,കാത്‌ലീന്‍ മിലന്‍ , നേഹ ഷാറ്റ്‌സ് , സെന മിലന്‍, സേയ സേന തുടങ്ങിയവരാണ് ഡബ്ല്യു.എം.സി യെ പ്രതിനിധീകരിച്ചു ബോളിവുഡ് സംഘനൃത്തം അവതരിപ്പിച്ചത്. ഡബ്ല്യു.എം.സിയുടെ മുന്‍വര്‍ഷങ്ങളിലെ നൃത്താഞ്ജലിയിലെ മത്സരാര്‍ത്ഥികളാണ് നൃത്തം അവതരിപ്പിച്ച കുട്ടികള്‍.

അയര്‍ലണ്ടിന്റെ മുന്‍ ഇന്റര്‍നാഷണല്‍ ഫുട്ട്‌ബോള്‍ താരം പോള്‍ മക്ഗ്രാത്ത് പരിപാടിയിലെ മുഖ്യ അതിഥിയും,ഡബ്ലിന്‍ ആര്‍ട്‌സ് ഓഫീസര്‍ റേ യീറ്റ്‌സ് മുഖ്യ സംഘാടകനുമായിരുന്നു.

Share this news

Leave a Reply

%d bloggers like this: