വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം: നഷ്ടപരിഹാരവുമായി അമേരിക്കന്‍ എയര്‍ലൈന്‍സ്

 

അമേരിക്കന്‍ എയര്‍ലൈന്‍സും യുനൈറ്റഡ് എയര്‍ലൈന്‍സും വേള്‍ഡ് ട്രേഡ് സെന്ററിനുണ്ടായ കേടുപാടില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറായി. വേള്‍ഡ് ട്രേഡ് സെന്റര്‍ നടത്തിപ്പുകാരനായ ലാരി സില്‍വര്‍ സ്റ്റെയിനുമായി 9.51 കോടി യു.എസ് ഡോളറിനാണ് ഒത്തുതീര്‍പ്പിലെത്തിയത്. 2011 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണത്തിനുശേഷം 13 വര്‍ഷം നീണ്ട വ്യവഹാരങ്ങള്‍ക്കാണ് അന്ത്യമായത്.

ന്യൂയോര്‍ക്കിലെയും ന്യൂജഴ്‌സിയിലെയും പോര്‍ട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടക്കുന്നതിന്റെ ആറ് മാസം മുമ്പ് സില്‍വര്‍ സ്റ്റെയിനിന്റെ സ്വകാര്യ സ്ഥാപനം നടത്തിപ്പിനായി 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് തുകയായി 455 കോടി ഡോളര്‍ തുടക്കത്തില്‍ ലഭിച്ചിരുന്നെങ്കിലും എയര്‍ലൈന്‍സിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സില്‍വര്‍ സ്റ്റെയിന്‍ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് രംഗത്തുവരുകയായിരുന്നു. അന്ന് 1230 കോടി യു.എസ് ഡോളര്‍ ആവശ്യപ്പൈട്ടങ്കിലും എയര്‍ലൈന്‍സ് നല്‍കാന്‍ തയാറായില്ല.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍െക്കാടുവില്‍ യു.എസ് ജില്ല കോടതി ജഡ്ജി അല്‍വിന്‍ ഹെല്ലെര്‍ സ്റ്റെയിന്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് ഇരു വിഭാഗവും അംഗീകരിക്കുകയായിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: