വേനല്‍കാലത്തിന് വിട; അയര്‍ലണ്ടില്‍ ഇടിയോട്കൂടെ മഴ തിരിച്ചെത്തുന്നു; താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്ക്

അയര്‍ലണ്ട് സുഖകരമായ വെയില്‍ ആസ്വദിച്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമായി തിരിച്ചെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെറ്റ് ഐറാന്‍. ഇന്ന് പതുക്കെ ആരംഭിച്ച് നാളെ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ സൂചന നല്‍കുന്നു. ഇതോടൊപ്പം 19 മിത്തല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നുനിന്ന താപനില ഈ ആഴ്ചയില്‍ 14 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ രാത്രിയില്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ കുത്തനെ താഴാനുള്ള സാധ്യതുമുണ്ട്. അറ്റ്ലാന്റിക് മേഖലയില്‍ നിന്നുള്ള ന്യുനമര്‍ദമാണ് പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം. ഇതിനെ തുടര്‍ന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ആകാശം മേഘവൃത്തമായി മാറുന്നതിന്റെ സാറ്റലൈറ്റ് വിവരങ്ങള്‍ പുറത്ത് വന്നതോടെ വരാനിരിക്കുന്നത് ശക്തമായ മഴ തന്നെ ആയിരിക്കുമെന്നാണ് പ്രവചനം. ഒക്ടോബര്‍ മാസം വരെ അയര്‍ലണ്ട്,യുകെ എന്നിവിടങ്ങളില്‍ കടുത്ത വരള്‍ച്ച തുടരുമെന്ന ബ്രിട്ടീഷ് കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം കഴിഞ്ഞ ദിവസം മെറ്റ് ഐറാന്‍ തള്ളിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് അയര്‍ലന്റിലെ ഈ ആഴ്ചയിലെ കാലാവസ്ഥ മാറ്റം.

നാളെ പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടിയ താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. രാത്രിയില്‍ രാജ്യത്തിന്റെ പടിഞ്ഞാറ് നിന്ന് ആരംഭിക്കുന്ന മഴ കിഴക്കന്‍ മേഖലയിലേക്ക് വ്യാപിക്കും. 10 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാം. ബുധനാഴ്ചയും ഇതേ അവസ്ഥ മഴ തുടരുകയും താപനിലയില്‍ കുറവുണ്ടാകുകയും ചെയ്യാം. വ്യാഴാഴ്ച ഇടിയോട് കൂടെ മഴ അതിശക്തമാകും. ശനിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴ തുടരും.

ശക്തമായ ഇടിയോട് കൂടിയ മഴ പെയ്യുന്നതോടെ അപകട സാധ്യത കൂടാനും സാധ്യതയുണ്ട്. വാഹനങ്ങള്‍ക്കിടയില്‍ അകലം കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കുക, ഓവര്‍ ടേക്കിങ്ങ് പൂര്‍ണ്ണമായും ഒഴിവാക്കുക, സ്പീഡ് കുറയ്ക്കുക, ട്രാഫിക് സിഗ്‌നലുകള്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: