വേഗതാപരിധി ലംഘനം…പെനാല്‍റ്റി പോയന്‍റിന് പകരം പരിശീലന പരിപാടി നല്‍കാന്‍ ആലോചന

ഡബ്ലിന്‍:  ആദ്യമായി വേഗതാ പരിധി ലംഘിക്കുന്നതിന് പടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് തീവ്രമായ പരിശീലനം നല്‍കാന്‍ ആലോചനകള്‍ നടക്കുന്നു. പെനാല്‍റ്റി പോയന്‍റ് നല്‍കുന്നതിന് പകരം ഡ്രൈവിങ് പഠിപ്പിക്കാനാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ ആലോചന. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കിയേക്കും.

ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് തടയാന്‍ റോഡ് ടെസ്റ്റ് നടത്തുന്നതിന് നിയമനിര്‍മ്മാണം ആവശ്യമുണ്ട്. ഇത് സെപ്തംബറില്‍ പ്രദ്ധീകരിക്കും. എല്ലാ മാറ്റങ്ങളും കൂടി ഒരുമിച്ച് നടപ്പാക്കാനും സാധ്യതയുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ റോഡ് അപകടങ്ങളില്‍ മരിച്ചവര്‍ 92ആണ്. കഴിഞ്ഞ വര്‍ഷം  101പേരുടെ ജീവന്‍ പൊലിഞ്ഞ സ്ഥാനത്താണിത്. അതേ സമയം  അപകടമരണം കുറഞ്ഞതില്‍ ആശ്വസിക്കാന്‍ വകയില്ലെന്ന സൂചന നല്കി ഈമാസം ഒമ്പത് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി.

ജൂലൈയില്‍ മാത്രം ഇരുപത് പേരും റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 37പേര് ഡ്രൈവര്‍മാരും 25 ശതമാനം പേര്‍ യാത്രികരുമാണ്. 41 ഡ്രൈവര്‍മാര്‍ അപകടത്തില്‍  മരണപ്പെട്ടപ്പോള്‍ ഇതില്‍ 15 പേരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരായിരുന്നു. കൊല്ലപ്പെട്ടവരിലെ 16 യാത്രികരും സീറ്റ് ബെല്‍റ്റ് ഇടാതെ സഞ്ചരിച്ചവരാണ് . അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ 17 പേരാണ് 56-65 പ്രായത്തിന്ഇടിയിലുള്ളവര്‍ . 16-25  വയസിന് ഇടയിലുള്ള 19 പേര്‍ക്കും ജീവന്‍ നഷ്ടമായി. അപകടങ്ങളില്‍ ദീര്‍ഘ ദൂര യാത്രകള്‍ കാരണമാകുന്നതായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കോളേജുകളില്‍ താമസത്തിന് സൗകര്യം ലഭിക്കാത്തത് മൂലം യാത്രകള്‍ കൂടുകയാണ്. ഇതാകട്ടെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ആര്‍എസ്എ യുകെയിലെ വിദഗ്ദ്ധരുമായി ചര്‍ച്ചകള്‍ നടത്തന്നുണ്ട്. ക്ലാസ്റൂം കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷാ അവബോധം ഉണ്ടാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് ചര്‍ച്ച. യുകെയില്‍ ഇത്തരം പരിപാടികള്‍ വിജയച്ചതാണ് അയര്‍ലന്‍ഡിലും സമാന രീതി പരിക്ഷിക്കാന്‍ ആലോചിക്കുന്നതിന് കാരണം.

പരിശീലനക്ലാസിന് വേണ്ട ചെലവ് നിയമം തെറ്റിച്ച ഡ്രൈവര്‍മാര്‍ തന്നെ വഹിക്കേണ്ടി വരും.  മൂന്ന് നിര്‍ദേശങ്ങളാകും നിയമ ലംഘകര്‍ക്ക് മുന്നില്‍ വെയ്ക്കു. പിഴ അടക്കുക, കോടതിയില്‍ ഹാജരായി നടപടി നേരിടുക, ട്രെയ്നിങ് സ്വീകരിക്കുക. ഏത് വേണമെങ്കിലും സ്വീകരിക്കാന്‍ ചട്ട ലംഘകര്‍ക്ക് അവസരമുണ്ടാകും. യുകെയില്‍ കോടതിയാണ് ഇക്കാര്യം നിശ്ചയിക്കുന്നത്.

ഇക്കുറി 88,409 വേഗതാ പരിധി ലംഘനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.4,715  പേര്‍ക്ക് സീറ്റ് ബെല്‍റ്റ് ഇടാത്തതിനും  13,560 പേര്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗത്തിനും  3,666പേര്‍ക്ക് മദ്യപിച്ചുള്ള വാഹനമോടിക്കലിനും നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: