വെള്ള പൊടി കലര്‍ന്ന കവര്‍ തുറന്നു; ട്രമ്പ് ജൂനിയറിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

ന്യൂയോര്‍ക്ക്: തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെനീസയ്ക്കും കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും തലകറക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രംപിന്റെ മൂത്തമകന്‍ ജൂനിയര്‍ ഡൊണാള്‍ഡിന്റെ ഭാര്യയാണ് വെനീസ.

ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിലാസത്തിലാണ് തപാല്‍ ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പോലീസ് വാക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു. വെളുത്ത നിറത്തിലുള്ള പൊടിയാണ് ഇതിലുണ്ടായിരുന്നത്. അതേ സമയം പരിശോധനിയല്‍ പൊടി അപകട സാധ്യതയുള്ളതല്ലെന്ന് കണ്ടെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വനേസയുടെ അമ്മയുടെ കൈവശമാണ് കവര്‍ ആദ്യം എത്തിയത്. തുടര്‍ന്ന് വനേസ കവര്‍ തുറക്കുകയായിരുന്നു. തങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് സംശയകരമായ കവര്‍ അയച്ച സംഭവത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. തനിക്കും ഭാര്യയ്ക്കും അഞ്ചു മക്കള്‍ക്കും സീക്രട്ട് സര്‍വീസ് സംരക്ഷണം വേണ്ടെന്ന് സെപ്റ്റംബറില്‍ ട്രമ്പ് ജൂനിയര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ഒരാഴ്ചയ്ക്കു ശേഷം സുരക്ഷ പുന:സ്ഥാപിക്കപ്പെടുകയായിരുന്നു.

ട്രമ്പിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ട്രമ്പ് ജൂനിയറിന്റെ അപ്പാര്‍ട്ട്മെന്റ് മൊത്തത്തില്‍ ഫയര്‍ഫോഴ്സുകാര്‍ ശുദ്ധീകരണത്തിനു വിധേയമാക്കിയിട്ടുണ്ട്. ഭയാനകമായ സ്ഥിതിവിശേഷത്തില്‍ വെനീസയും തന്റെ കുഞ്ഞുങ്ങളും സുഖം പ്രാപിച്ചെന്ന് ജൂനിയ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: