വെള്ളിയാഴ്ച്ച നീന്താനിറങ്ങുന്നവര്‍ സൂക്ഷിക്കു…ശക്തമായ വേലിയേറ്റത്തിന് സാധ്യത

ഡബ്ലിന്‍: വെള്ളിയാഴ്ച്ച ബീച്ചുകളില്‍ പോകുന്നവരോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അപകടകരമായ രീതിയില്‍ വേലിയേറ്റം ഉണ്ടാകനുള്ള സാധ്യതയുണ്ട്. പൂര്‍ണചന്ദ്രനുദിക്കുന്നതിനാലാണിത്. രാജ്യത്താകെ ശക്തമായ വേലിയേറ്റമുണ്ടാകുമന്നാണ് മുന്നറിയിപ്പുള്ളത്.

നീന്താനായി നദികളിലും മറ്റും ഇറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ആഗസ്റ്റ്മാസം നീന്തുന്നവര്‍ക്ക് പ്രിയപ്പെട്ടതായാണ് പൊതുവെ കാണപ്പെടാറ്. ഓരോ വര്‍ഷവും അയര്‍ലന്‍ഡില്‍ 135 മുങ്ങി മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരെയുള്ള പത്ത് വര്‍ഷത്തെ മുങ്ങിമരണങ്ങളുടെ ശരാശരിയാണിത്.

ലൈഫ്ഗാര്‍ഡുകള്‍ കാണപ്പെടുന്ന മേഖലയില്‍ മാത്രം നീന്താനിറങ്ങുക, തീരത്തിന് സമാന്തരമായും സമീപത്ത് കൂടെയും നീന്തുക, ഒഴുകി നടക്കുന്ന കളിപ്പാട്ടങ്ങളുമായി ജലത്തിലിറങ്ങാതിരിക്കു, ഒഴുകി നടക്കുന്ന എന്തെങ്കിലും കണ്ടാല്‍ തന്നെ പിന്തുടരാതിരിക്കുക, രാത്രിയില്‍ ഒരു കാരണവശാലും നീന്തരുത്, മദ്യപിച്ച ശേഷവും നീന്താന്‍ പാടില്ല. വെള്ളിയാഴ്ച്ച മിക്കപ്പോഴും ദിവസം മുഴുവന്‍ മഴയാകുമെന്നാണ് മെറ്റ് ഏയ്റീന്‍ പറയുന്നത്. ശനിയാഴ്ച്ചകുറച്ച് കൂടി ഭേദപ്പെട്ട കാലാവസ്ഥ ആയേക്കും.

Share this news

Leave a Reply

%d bloggers like this: