വെള്ളാപ്പള്ളി നടേശന് കള്ളപ്പണത്തിന്റെ തിണ്ണമിടുക്ക് – വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

കോളജിലെ അധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി വാങ്ങുന്നത് 40 ലക്ഷം രൂപയാണെന്നും ഈ കള്ളപ്പണമൊക്കെ വെളിപ്പെടുമെന്ന് കണ്ടപ്പോഴാണ് കേന്ദ്രവുമായി കൂട്ടുകൂടുന്നതെന്നും വി.എസ് പറഞ്ഞു. മോഡിയെ കാണാനെത്തിയ വെള്ളാപ്പള്ളിയുടെ ഏഴയലത്തുപോലും എസ്.എന്‍.ഡി.പിയോഗം പ്രസിഡന്റിനെ കാണാനില്ലെന്നും വി.എസ് പരിഹസിച്ചു.
ശ്രീനാരായണ ഗുരു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠാ വേളയില്‍ പറഞ്ഞത് ‘നമ്മുടെ ശിവന്‍’ എന്നാണ് ‘ഈഴവ ശിവന്‍’ എന്നല്ലെന്നും’ പലതിനും മറുപടി പറയാതെ വെള്ളാപ്പള്ളി ഒളിച്ചുകളിക്കുകയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: