വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിന് ഗതാഗതമന്ത്രി 85 മില്യണ്‍ യൂറോ അനുവദിച്ചു

 

ഡബ്ലിന്‍: രാജ്യത്ത് കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ നികത്തുന്നതിലേക്കായി ഗതാഗതമന്ത്രി പശ്ചല്‍ ഡോനോയ് 85 മില്യണ്‍ യൂറോ അനുവദിച്ചു. തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും നഷ്ടപ്പെട്ടിരുന്നു.

പണം എത്രയുംവേഗം ബന്ധപ്പെട്ട അതോറിറ്റികള്‍വഴി ലഭ്യമാക്കുമെന്നും എത്രയുംവേഗം പ്രശ്‌നപരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.കൂടാതെ അയര്‍ലണ്ടിലെ ട്രാന്‍സ്‌പോര്‍ട്ട്് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഐറിഷ് റെയിലിനും 8 മില്യണ്‍ യൂറോവീതവും അനുവദിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: