വെളിപാടിന്റെ പുസ്തകം സെപ്തംബര്‍ 22 മുതല്‍ അയര്‍ലണ്ടില്‍

ഡബ്ലിന്‍: ആശീര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ സെപ്തംബര്‍ 22 വെള്ളിയാഴ്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ ഈ സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ലാല്‍ജോസാണ്. ചിത്രത്തിലെ ‘ എന്റമ്മേടെ ജിമ്മിക്കിക്കമ്മല്‍’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ആഗോള മലയാളിള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ഈ ഓണത്തിന് മലയാളികള്‍ ഏറ്റവും കൂടുതല്‍ ചുവട് വെച്ചത് വെളിപാടിന്റെ പുസ്തകത്തിലെ ഗാനത്തിനൊപ്പമാണ്.

അയര്‍ലണ്ടിലെ താല, സാന്‍ട്രി, ലൂക്കന്‍, കോര്‍ക്ക്, ലിമറിക്ക്, Dun Laoghaire,  ഗാല്‍വേ, ബെല്‍ഫാസ്റ്റ്, ആന്‍ട്രിം എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതെന്ന് വിതരണക്കാരായ PJ Entertainments അറിയിച്ചു.

പ്രദര്‍ശന വിവരങ്ങള്‍ക്കും, ബുക്കിംഗിനും CLICK HERE

 

 

Share this news

Leave a Reply

%d bloggers like this: