വെയ്റ്റിംഗ് ലിസ്റ്റില്‍ ഒന്നരവര്‍ഷത്തിലേറെ കാത്തിരിക്കുന്നത് ആയിരങ്ങള്‍;7 ഹോസ്പിറ്റലുകള്‍ക്ക് 5.8 മില്യണ്‍ യൂറോ പിഴ

ഡബ്ലിന്‍: വെയ്റ്റിംഗ് ലിസ്റ്റില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത ഹോസ്പിറ്റലുകള്‍ക്ക് 5.8 മില്യണ്‍ യൂറോയുടെ പിഴ. ഓഗസ്റ്റ് മാസത്തിലെ കാത്തിരിപ്പുപട്ടികയിലെ രോഗികളുടെ എണ്ണം പരിഗണിച്ചാണ് പിഴ നിശ്ചയിച്ചിരിന്നത്. ഒന്നരവര്‍ഷത്തിലേറെയായി ലിസ്റ്റിലുള്ള ആയിരക്കണക്കിന് രോഗികളുണ്ടെന്നാണ് ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ ആഗസ്റ്റില്‍ വെയ്റ്റിംഗ് ലിസ്റ്റ് ടാര്‍ഗറ്റ് ഒന്നരവര്‍ഷമാണെന്ന്(18 മാസം) വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് മാസത്തിന് ശേഷവും ഒന്നരവര്‍ഷത്തിലേറയായി വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയുന്ന ആയിരക്കണക്കിന് രോഗികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോ തുടര്‍ന്നാണ് മോേശം പ്രകടനം കാഴ്ച വെച്ച ഹോസ്പിറ്റലുകളില്‍ നിന്ന പിഴയീടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാനാണ് പിഴയീടാക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കാത്തിരിപ്പു പട്ടികയിലെ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത ഹോസ്പിറ്റലുകള്‍ക്ക് ഫണ്ട് അനുവദിക്കില്ലെന്നു മാത്രമല്ല ഈ തുക മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഹോസ്പിറ്റവുകള്‍ക്ക് വീതിച്ചുനല്‍കും. ഏഴുഹോസ്പിറ്റലുകള്‍ക്ക് പിഴയേര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ ഹോസ്പിറ്റലുകള്‍ സ്വീകരിച്ച നടപടികള്‍ വിശകലനം ഒരോ മാസവും പിഴയീടാക്കും. ആഗസ്റ്റ് മാസം അവസാനത്തില്‍ 11,000 രോഗികള്‍ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലും 1000 രോഗികള്‍ ഇന്‍ പേഷ്യന്റ് വിഭാഗത്തിലും ചികിത്സയ്ക്കായി വെയ്റ്റിംഗ് ലിസ്റ്റിലുണ്ടായിരുന്നു. സെപ്റ്റംബറില്‍ ഒന്നരവര്‍ഷത്തോളമായി വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 13,000 കവിഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

എജെ

Share this news

Leave a Reply

%d bloggers like this: