വെബ്സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്തില്ല: വൈറ്റിങ് ലിസ്റ്റിലുള്ള 800-ഓളം പേര്‍ക്ക് വീട് നഷ്ടപ്പെടുന്നു

കോര്‍ക്ക്: ഹൗസിങ് വെയ്റ്റിങ് ലിസ്റ്റിലുള്ള 800-ല്‍ പരം ആളുകള്‍ക്ക് വീട് നഷ്ടപ്പെടുന്നതായി കണ്ടെത്തി. കോര്‍ക്ക് കൗണ്ടി കൗണ്‍സിലില്‍ വീടിന് വേണ്ടി രെജിസ്റ്റര്‍ ചെയ്തവര്‍ ആണ് ഊഴം അനുസരിച്ച് ലഭിക്കേണ്ട വീടുകളെക്കുറിച്ച് അറിയാതെ പോകുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ക്കോ ആണ് ഇത്തരത്തില്‍ വെയ്റ്റിങ് ലിസ്റ്റില്‍ ലഭ്യമാകുന്ന ഒഴിവുള്ള ഹൗസിങ് എസ്റ്റേറ്റുകളെക്കുറിച്ച് അറിയാതെ പോകുന്നത്.

ലോക്കല്‍ അതോറിറ്റി നടപ്പാക്കുന്ന Choice Based Letting (CBL) നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ ആഴ്ചകളിലും ഹൗസിങ് മാര്‍ക്കറ്റില്‍ ലഭ്യമായ വീടുകളെക്കുറിച്ച് വെബ്സൈറ്റിന് വിവരം നല്‍കുന്നുണ്ട്. കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ ഹൗസിംഗിനെക്കുറിച്ച് അറിയുന്ന ഓണ്‍ലൈന്‍ സംവിധാനമായ CBL ഉപയോഗിക്കാന്‍ അറിയാത്ത 500-ഓളം ആളുകളുണ്ടെന്ന് കണ്ടെത്തി. 300 -ല്‍ പരം ആളുകള്‍ക്ക് ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്റെ യൂണിയന്‍ ഐഡി, പാസ്വേഡ് നഷ്ടമായതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ കഴിയുന്നില്ല.

വടക്കന്‍ കോര്‍ക്കില്‍ അര്‍ഹരായ 45 ശതമാനം ആളുകള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു. ഓണ്‍ലൈന്‍ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് പകരം മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഭവന പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണിവിടെ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: