വെന്തുരുകി ഫ്രാന്‍സ് : പാരിസില്‍ രണ്ട് മരണം ; പകുതിയിലധികം സ്‌കൂളുകളും അടച്ചുപൂട്ടി

പാരീസ് : യൂറോപ്യന്‍ രാജ്യങ്ങള്‍ അതി ശക്തമായ ചൂടിന്റെ പിടിയില്‍. ഈ ആഴ്ചയില്‍ താപനില വാനോളം ഉയരുകയാണ് . 1947 നു ശേഷം ഫ്രാന്‍സ് നേരിടുന്ന കൂടിയ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കനത്ത ചൂടിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 70 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ടുപേര്‍ പാരിസില്‍ മരണമടഞ്ഞു. ഇവിടെ പകുതിയിലധികം സ്‌കൂളുകളും അടച്ചിട്ടു. ഫ്രാന്‍സിനെ കൂടാതെ ഇറ്റലിയും, ജര്‍മനിയിലും താപനില 35 ഡിഗ്രിക് മുകളിലെത്തി.

ഡെന്‍മാര്‍ക്ക്, സ്വീഡന്‍ ,സ്വിറ്റ്‌സര്‍ലന്‍ഡ് , ബെല്‍ജിയം , സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ചൂട് കൂടിയതായാണ് റിപ്പോര്‍ട്ട് . നാളെ വരെ താപനില ഉയര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയില്‍ താപനില 45 ഡിഗ്രിയിലേക്ക് കടന്നേക്കാമെന്നും യൂറോപ്പിലെ വിവിധ കാലാവസ്ഥ കേന്ദ്രങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. പല രാജ്യങ്ങളിലും റെഡ് അലേര്‍ട്ട് തുടര്‍ന്നേക്കും.

യൂറോപ്പിലെ ചൂട് കൂടിയ പ്രദേശങ്ങളില്‍ ജലസംഭരണികള്‍ വരള്‍ച്ച നേരിടുകയാണ്. കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞു വരുന്നതും യൂറോപ്യന്‍ രാജ്യങ്ങളെ വലയിക്കുന്നുണ്ട്. താപനില ഉയര്‍ന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളും കൂടിവരികയാണ്. നിരവധി ആളുകള്‍ക്ക് ഇതിനോടകം തന്നെ സൂര്യാഘാതമേറ്റു.

മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ ജീവിച്ചുവന്നവര്‍ക്ക് ചൂട് കൂടുന്നത് വന്‍ തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവെക്കുമെന്നതിനാല്‍ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി ഓരോ പ്രദേശങ്ങളിലും താത്കാലിക ആരോഗ്യ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ചൂടിനെ പ്രതിരോധിക്കാന്‍ കഴിയാതെ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നതും പതിവായിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: