വെനീസിലെ പാലത്തില്‍ വെച്ച് കോഫി ഉണ്ടാക്കി: നഗരത്തിലെ പുതിയ നിയമം അറിയാത്ത വിനോദസഞ്ചാരികള്‍ക്ക് വന്‍ തുക പിഴ

വെനീസ് : വെനീസിലെ ചരിത്രപ്രാധാന്യമുള്ള പാലത്തില്‍ വെച്ച് കോഫി ഉണ്ടാക്കിയ രണ്ടു വിനോദസഞ്ചാരികള്‍ക്ക് ലഭിച്ചത് എട്ടിന്റെ പണി. ജര്‍മന്‍കാരായ രണ്ടു സഞ്ചാരികളാണ് റിയല്‍റ്റോ പാലത്തില്‍ കോഫിയുണ്ടാക്കിയത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചിലര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ ലോക്കല്‍ പോലീസ് ഇവര്‍ക്ക് 950 യൂറോ പിഴ ചുമത്തുകയും ചെയ്തു. സീസണില്‍ വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന വെനീസില്‍ ചില പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയത് അറിയാതിരുന്ന ജര്‍മന്‍കാരാണ് വെട്ടിലായതാണ്. ഇവരോട് നഗരത്തില്‍ നിന്ന് പുറത്തുപോകാനും അധികൃതര്‍ ആവശ്യപ്പെട്ടു.

സഞ്ചാരികളെ സ്വീകരിക്കുന്ന വെനീസ് നഗരം ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അറിയിച്ചു. ടൂറിസവുമായി ബന്ധപ്പട്ടു ചില പ്രധാനസ്ഥലങ്ങളില്‍ നിയമ ലംഘനം നടത്തുന്നവരില്‍ നിന്നും വന്‍തുക പിഴ ഈടാക്കുമെന്ന് വെനീസ് പ്രാദേശിക ഭരണകൂടം അറിയിപ്പ് നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ ചില ജലധാരകളില്‍ കുളിക്കുന്നതിനും, മതിയായ രീതിയില്‍ വസ്ത്രം ധരിക്കാത്തവര്‍ക്കും വരെ പിഴ ഇടക്കുന്നുണ്ട്. വെനീസില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ ഇവിടുത്തെ മാറിയ നിയമങ്ങള്‍ വ്യക്തമായി മനസിലാക്കണമെന്ന് സിറ്റി മേയര്‍ പൊതു അറിയിപ് നല്‍കിയിട്ടുണ്ട്. യൂറോപ്പിലെ ഭീകരാക്രണം സാധ്യത മുന്‍നിര്‍ത്തി പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: