വെക്‌സ്‌ഫോര്‍ഡ് ആശുപത്രിയിലും ഇനി മുതല്‍ സൗജന്യ ബേബിബോക്‌സ് ലഭ്യമാകും

ഡബ്ലിന്‍: ലീമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനെ പിന്തുടര്‍ന്ന് വെക്‌സ്‌ഫോര്‍ഡ് ആശുപത്രിയിലും അമ്മമാര്‍ക്ക് സൗജന്യ ബേബിബോക്‌സ് ലഭ്യമാകും. നവജാത ശിശുവിന് അത്യാവശ്യം വേണ്ട കിടക്ക, ടവല്‍, ഉടുപ്പുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും അമ്മമാര്‍ക്ക് പ്രയോജനപ്രദമായ വസ്ത്രങ്ങളും ബേബിബോക്‌സിലുണ്ടാകും. നവജാത ശിശുവിന്റെ പരിപാലനത്തിന് ആവശ്യമായ ഓണ്‍ലൈന്‍ ടൂട്ടോറിയന്‍ സി.ഡി യും ഇതിലുണ്ടാകും.

കുഞ്ഞുങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് എങ്ങിനെയാണെന്ന് അമ്മമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നവയാണ് സി.ഡി കള്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫിന്‍ലന്റാണ് ആദ്യമായി ബേബിബോക്‌സ് നല്‍കി തുടങ്ങിയത്. ഫിന്‍ലാന്റില്‍ നവജാത ശിശുമരണം 42 ആയി കുറയ്ക്കാനും ഇതിലൂടെ കഴിഞ്ഞുവെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കി.

അയര്‍ലണ്ടില്‍ 90 ശതമാനം നവജാത ശിശുക്കളാണ് അഞ്ച് വയസ്സിനുള്ളില്‍ മരണപ്പെട്ടിരുന്നത്. ഈ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ബേബിബോക്‌സ് സേവനങ്ങള്‍ക്ക് കഴിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. നവജാത ശിശു മരണത്തിന് പ്രധാന കാരണം സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം എന്ന രോഗം മൂലമാണ്. ഇതിനൊരു പ്രായോഗിക പ്രതിവിധിയാണ് ബേബിബോക്‌സ് സേവനം.

 
എ എം

Share this news

Leave a Reply

%d bloggers like this: