വൃക്ക രോഗികള്‍ക്ക് പ്രതീക്ഷയുമായി കൃത്രിമ വൃക്കകള്‍ ഒരുങ്ങുന്നു

വൃക്ക രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ആശ്വാസമേകാന്‍ കൃത്രിമ കിഡ്നികള്‍ 2020ല്‍ രോഗികളിലേക്ക് എത്തും. ഡയായലിസും മറ്റ് വൃക്ക രോഗങ്ങളുമായി ആശുപത്രി കിടക്കയില്‍ വലയുന്നവര്‍ക്ക് വലിയൊരു ആശ്വാസമാകും ഈ പുതിയ കണ്ടുപിടുത്തം. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശയിലെ ഗവേശകനായ ഡോ.ഷുവോ റോയും സംഘവവും വികസിപ്പിച്ചെടുത്തതാണ് മുഷ്ടിയുടെ വലുപ്പമുള്ള വൃക്ക. 15 വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് കൃത്രിമ വൃക്കകള്‍ സാധ്യമാകുന്നത്.

അനവധി പരീക്ഷണങ്ങള്‍ക്ക് ശേഷം അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് ഏജന്‍സി അംഗീകരിച്ച ശേഷം മാത്രമേ, യുഎസില്‍ രോഗികള്‍ക്ക് ഇത് ലഭ്യമാകൂ. ഹൃദയത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൃത്രിമ വൃക്കകള്‍, രക്തം ശുചീകരിക്കുന്നതടക്കം ഹോര്‍മോണുകളുടെ ഉത്പാദനവും, ഹോര്‍മോണ്‍ നിയന്ത്രണം തുടങ്ങി വൃക്കകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യും.
രക്തത്തില്‍ നിന്നും വിഷാംശങ്ങള്‍ മാത്രം നീക്കം ചെയ്യുന്ന ഡയാലിസസില്‍ നിന്നും വ്യതസ്തമായി രക്തം പൂര്‍ണമായി ശുചീകരിക്കുന്നതിനായുള്ള പാട ഈ കൃത്രിമ വൃക്കയിലുണ്ടാകും. വൃക്കയുടെ കോശങ്ങള്‍ അടങ്ങിയ ജൈവ റിയാക്ടറും രക്ത ശുചീകരണത്തിനായി ഉണ്ടാകും.

രണ്ടര ലക്ഷത്തോളം രോഗികളാണ് എല്ലാ വര്‍ഷവും വൃക്ക രോഗങ്ങളാല്‍ മരിക്കുന്നത്. വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലക്കുമ്പോള്‍ ഡയാലിസിസ് ചെയ്യുന്നതിനോ, വൃക്ക മാറ്റി വെക്കുന്നതിനോ, വലിയ തുകയാണ് ചിലവാകുക. അതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കൃത്രിമ കിഡ്‌നി മാറ്റിവെക്കാനാകുമെന്ന് ചെന്നയില്‍ നടന്ന ടാങ്കര്‍ ആനുവല്‍ ചാരിറ്റി അവാര്‍ഡ് നൈറ്റില്‍ ഡാ.റോയ് പറഞ്ഞു. 169.72 ലക്ഷത്തോളം രൂപയാണ് വൃക്ക രോഗങ്ങള്‍ക്കായി തമിഴ് നാട്ടില്‍ മാത്രം ചിലവഴിക്കപ്പെട്ടത്. 2.2.1 ലക്ഷം ആളുകളാണ് ഡയാലിസിസിന് വിധേയരാകുന്നത്. സാധാരണ ഡയാലിസിസിനെക്കാള്‍ ഫലപ്രദമായിരിക്കും കൃത്രിമ വൃക്കയെന്ന് ഡാ.റോയ് പറഞ്ഞു.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: