വീണ്ടും ചൂട് തരംഗം; അയര്‍ലണ്ടില്‍ താപനില 22 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: കനത്ത മഴ പിന്നിട്ട ശേഷം ഐറിഷ് കാലാവസ്ഥയില്‍ വീണ്ടും കാതലായ മാറ്റം. വാരാന്ത്യത്തില്‍ താപനില 18 ഡിഗ്രിയില്‍ നിന്നും 22 ഡിഗ്രിയിലേക്ക് കുതിക്കുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഭാഗത്ത് പെയ്യുന്ന ചില ചാറ്റല്‍ മഴ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ ആഴ്ച തെളിഞ്ഞ കാലാവസ്ഥ തുടരും.

താപനിലയില്‍ പുരോഗതി വന്നതോടെ പൊതുസ്ഥലങ്ങളില്‍ തിരക്കേറി. ബീച്ചുകളിലേക്ക് പോകുന്നവര്‍ ഗുണമേന്മ ഇല്ലാത്ത വെള്ളത്തില്‍ കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. പരിസ്ഥിതി വകുപ്പിന്റെ പരിശോധനയില്‍ മാലിന്യം കണ്ടെത്തിയ ബീച്ചുകളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: