വീണ്ടും ഐഎസ് ഭികരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

 

ബാഗ്ദാദ്: ഐഎസ് ഭികരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും. ഇറാഖില്‍ നാലുപേരെ ജീവനോടെ കെട്ടിത്തൂക്കി ചുട്ടുക്കൊല്ലുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. കയ്യും കാലും ചങ്ങല കൊണ്ട് കെട്ടിയശേഷം കെട്ടിത്തൂക്കി ചുട്ടുക്കൊല്ലുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് വീഡിയോ പുറത്തു വിട്ടതെന്നാണ് സൂചന.

ഐസിസിന്റെ തടങ്കലിലായിരുന്ന ഷിയാ തടവുകാരെയാണ് കൊന്നത്. ഷിയാ വിഭാഗക്കാര്‍ ഐസിസിനെതിരെ തിരിഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഐസിസിനെക്കുറിച്ച് ചാരവൃത്തി നടത്തി എന്ന് ആരോപിച്ചതിനാണ് ഷിയാക്കളെ ദാരുണമായി കൊലപ്പെടുത്തിയത്. ഇത് പ്രതികാരത്തിനുള്ള സമയമാണെന്നാണ് വീഡിയോയിലൂടെ ഭീകരന്‍ പറയുന്നത്. ഇവര്‍ ഞങ്ങളെ ആക്രമിച്ചു, അതുകൊണ്ട് ഇവരെ ഞങ്ങള്‍ ആക്രമിക്കുന്നു എന്നാണ് വിഡോയോയില്‍ പറഞ്ഞിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: