വീട്ടില്‍ കയറി സഹോദരിയെ ബലാല്‍സംഘം ചെയ്താലും കാഴ്ച്ചക്കാരാകുമോ ക്രൈസ്തവര്‍??

കത്തോലിക്കാ സഭയില്‍ സമൂഹത്തിനും ക്രിതുവിനുമായി ജീവിക്കുന്ന നിശബ്ദ സമൂഹമാണ് ഒരൊ മലയാളിയും സിസ്റ്റെര്‍ എന്ന് വിളിക്കുന്ന ഉപവിയുടെ സഹോദരിമാര്‍. അധികാരങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും താഴെ സാധാരണ മനുഷ്യരുമായി സംവദിക്കുകയും വേദനകള്‍ക്കൊപ്പം നടക്കുകയും ചെയ്യുന്ന നമ്മുടെ സഹോദരിമാര്‍. ഒരോ മലയാളിക്കും ഇവരില്‍ ആരുടെ എങ്കിലും സഹോദരിയുടെ സ്‌നേഹ സ്വാന്തനം കുഞ്ഞുനാള്‍ മുതല്‍ വാര്‍ദ്ധക്യത്തിലെങ്കിലും ലഭ്യമായിട്ടുണ്ടാകും.

എന്നാല്‍ ഈ ഉപവിയുടെ സഹോദങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ നിശബ്ദ്ത എന്ന ബൗധിക കൗശലത്തില്‍ ഒളിക്കുന്ന മലയാളി ക്രൈസ്തവര്‍ ക്രിസ്തുവിനെ തന്നെ അല്ലേ പടി അടച്ച് പിണ്ഡം വയ്ക്കുന്നത്.

സ്വയം ശുദ്ധികരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ കടന്നു പോകുന്ന വിശ്വാസി തെറ്റുകള്‍ക്കെതിരേ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടേണ്ടതാണ്. ഇതാണ് ക്രിസ്തു തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഒടുവില്‍ ഇവയെ എല്ലാം പരാജയപ്പെടുത്തി ഉയര്‍ത്തെഴുന്നേറ്റതിലൂടെയും കാണിച്ച് തന്നത്.

വെള്ളയടിച്ച കുഴിമാടങ്ങളെന്ന് അന്നത്തെ പുരോഹിത വര്‍ഗ്ഗത്തെ മുഖത്ത് നോക്കി വിളിക്കുമ്പോള്‍ എന്താണ് തന്നെ കാത്തിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ദൈവ പുത്രന്‍ ഒരോ ക്രൈസ്തവനേയും ഈ ശക്തമായ പ്രതികരണ ശേഷിയിലേക്കാണ് വിളിക്കുന്നത്. ഒരു ശിശുവിന്റെ നൈര്‍മ്മല്യത്തോടെ രാജാവ് നഗ്‌നനാണന്ന് വിളിച്ചു പറയുവാനുള്ള സത്യസന്ധതയിലേക്കാണ് ക്രിസ്തു ഒരോ ക്രൈസ്തവനേയും വിളിക്കുന്നത്. ശിശുക്കളെ പോലെയുള്ളവര്‍ക്കാണ് സ്വര്‍ഗ്ഗരാജ്യമെന്ന് ക്രിസ്തു വ്യക്തമാക്കുന്നത് അതിബുദ്ധിയില്‍ നിശബ്ദത പാലിക്കുന്നവരെ ഉദ്ദേശിച്ചല്ല എന്ന് വ്യക്തം.

തെറ്റുകള്‍ക്ക് നേരെ മിണ്ടാതിരിന്നു പ്രാര്‍ത്ഥിക്കു എന്ന ആഹ്വാനം ചെയ്യുന്ന ഇന്നതെ ഒരു വിഭാഗം പുരോഹിതരെ അല്ല, മറിച്ച് ഉള്ളില്‍ തന്നെ നിന്നുകൊണ്ട് അതിന്റെ പരസ്യമായി ചോദ്യം ചെയ്യുന്ന ക്രിസ്തുവിനെയാണ് ക്രൈസ്തവര്‍ മാതൃകയാക്കേണ്ടത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തെമ്മാടിത്തരം കാണിക്കുന്ന പ്രോഹിതന്റെ തങ്ങളും ബലഹീനരാണന്നും തങ്ങള്‍ക്ക് വേണ്ടി പ്രാത്ഥിക്കണമെന്നും പറയുമ്പോള്‍ ഇവരുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം ഇതാ എന്റെ ബലഹീനത മാറും വരെ താന്‍ മാറി നില്‍ക്കുന്നു എന്ന രാഷ്ട്രീയക്കാരുടെ മാന്യത എങ്കിലും ഇവര്‍ കാണിക്കേണ്ടതാണ്.

തങ്ങളുടെ സഹോദരിമാരില്‍ ഒരാള്‍ ല്‍ ബലാല്‍സംഘം ചെയ്യപ്പെട്ടു എന്ന് ഗുരുതരമായി ആരോപണം വന്നപ്പോള്‍ തന്നെ ക്രൈസ്തവര്‍ ഒന്ന് ചേര്‍ന്ന് പ്രതിയെ പുറത്താക്കുകയും നിയമത്തിന് വിധേയനാക്കുകയും ചെയ്യേണ്ടിയിരുന്നു. കേരളത്തിലെ കൈസ്തവര്‍ മാത്രമല്ല, അയര്‍ലന്‍ഡിലെ ക്രൈസ്തവരും ഈ ദൗത്യത്തില്‍ അണിചേരേണ്ടതാണ്. അല്ലെങ്കില്‍ നിങ്ങളുടെ ഒരോരുത്തരുടേയും തല എണ്ണി സഭയുടെ ശത്രുക്കള്‍ തങ്ങളുടെ പിത്തലാട്ടങ്ങള്‍ തുടരും. ആടിന്‍ കുട്ടിയുടെ ഉടുപ്പിട്ട ഒരു ചെറിയ വിഭാഗം മുഴുവന്‍ സഭയേയും പിശാചിന്റെ തൊഴുത്തിലെത്തിക്കും. ഇവിടെയാണ് ഒരോ ക്രൈസ്തവനും ക്രിസ്തുവിന്റെ ജീവിതത്തിലൂന്നി സത്യത്തെ തിരിച്ചറിയേണ്ടത്.

വാല്‍ക്കഷണം 1: വീട്ടില്‍ കേറി സഹോദരിമാരെ കുറിച്ച് തെമ്മാടിത്തരം പറയുന്നവനെ എന്തു ചെയ്യണമെന്ന് ഒരോ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും തീരുമാനിക്കാം.

വാല്‍ക്കഷണം 2: ക്രിസ്തുവിനൊപ്പമോ സഭയിലെ ഒരു വിഭാഗം തെമ്മാടികള്‍ക്കൊപ്പമോ അതും തീരുമാനിക്കാം.

Share this news

Leave a Reply

%d bloggers like this: