വീടില്ലാത്തവരുടെ എണ്ണം കൂടുന്നത്…പ്രാദേശിക ഭരണ കൂടങ്ങള്‍ക്ക് മന്ത്രിയുടെ വിമര്‍ശനം

ഡബ്ലിന്‍: വീടുകള്‍ ആവശ്യത്തിന് ഇല്ലാത്ത വിഷയത്തില്‍ പ്രാദേശിക ഭരണകൂടങ്ങളെ വിമര്‍ശിച്ച് മന്ത്രി അലന്‍ കെല്ലി. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ സഹകരിക്കാത്താണ് പ്രശ്നമെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു.

ഡബ്ലിനിലെ ട്രസ്റ്റ് ഹോംലെസ് സെന്‍ററില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രശ്നപരിഹാരത്തിന് നടപടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. തീരുമാനമെടുക്കേണ്ട സമയത്തും നിര്‍ദേശങ്ങള്‍ വെയ്ക്കേണ്ട സമയത്തും കാര്യങ്ങള്‍ ചെയ്യാതെ മറ്റ് പല വിഷയങ്ങളും ചൂണ്ടികാണിക്കുകയാണ് പ്രാദേശിക ഭരണ സമിതികല്‍ ചെയ്യുന്നത്. തുടര്‍ന്ന് ഭവനങ്ങള്‍ കിട്ടാനില്ലെന്ന് വേവലാതിപ്പെടുകയും ചെയ്യുന്നതായി മന്ത്രി വിമര്‍ശിച്ചു.  വീടില്ലാതാത്തത് ഇത്രയും വലിയ പ്രതിസന്ധിയായി മുമ്പ് ഉണ്ടായിട്ടില്ലെന്ന് സമ്മതിച്ച മന്ത്രി നഗരങ്ങള്‍ക്ക് അപുറവും റെന്‍റ് സപ്ലിമെന്‍റ് നല്‍കുന്നതിന് മുന്‍ഗണ നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കി. താമസിയാതെ തന്നെ വാടക നിയന്ത്രണത്തിന് മന്ത്രി സഭയില്‍ നിര്‍ദേശം വെയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം തുടക്കം മുതല്‍ എണ്ണൂറ് പ്രോപ്പര്‍ട്ടികളാണ് വീടില്ലാത്തവര്‍ക്ക് നല്‍കുന്നതിന് നടപടികളെടുത്തിരിക്കുന്നത്. കൂടുതല്‍ പണം പ്രശ്നപരിഹാരത്തിന് ആവശ്യമാണെങ്കില്‍ അനുവദിക്കാമെന്നും സൂചിപ്പിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പണമില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് കരുതുന്നില്ലെന്നും എല്ലാ തലത്തില്‍ നിന്നും നടപടികള്‍ ഉണ്ടാവുകയാണ് വേണ്ടെന്ന് വിശ്വസിക്കുന്നതായും മന്ത്രി വ്യക്തമാക്കി. എല്ലാ ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും പരസ്പരം സഹകരിക്കണം .പ്രൊജക്ടുകള്‍ മുന്നോട്ട് വെയ്ക്കുമ്പോള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ അതിനെ പിന്തുണക്കണം കൂടാതെ ധനസഹായം ലഭിക്കുമ്പോള്‍ അവ വേഗത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും  ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ധനസഹായം ലഭിച്ചാല്‍ വേഗത്തില്‍ തന്നെ വീട് വാങ്ങുകയും ആളുകളെ താമസിപ്പിക്കുകയും വേണം കൂടാതെ ഏതെങ്കിലും വീട് ഒഴിഞ്ഞ് പോയാല്‍ അതില്‍ വീണ്ടും താമസക്കാരെ കണ്ടെത്തുന്നത് വൈകിക്കരുതെന്നും നിര്‍ദേശിച്ചു. ലോക്കല്‍പ്രോപ്പര്‍ട്ടി ടാക്സില്‍ നിന്ന് ഒരു ഭാഗം വീടില്ലാത്ത പ്രശ്നം പരിഹരിക്കാന്‍ മാറ്റിവെയ്ക്കാന്‍ ആലോചിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പല കൗണ്‍സിലുകളും പ്രോപ്പര്‍ട്ടി ടാക്സ് നിരക്ക് പതിനഞ്ച് ശതമാനം വരെ കുറയ്ക്കാന്‍തീരുമാനിച്ചിരുന്നു. ഇത്തരം നടപടി പാടില്ലെന്നും കെല്ലി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: