വീടിനോടു ചേര്‍ന്ന പൂന്തോട്ടത്തിലേക്ക് വിമാനത്തില്‍ നിന്നും വീണത് ശവശരീരം

ലണ്ടന്‍ : കഴിഞ്ഞ ഞായറാഴ്ച തെക്കന്‍ ലണ്ടനിലെ ഒരു വീടിന്റെ പൂന്തോട്ടത്തിലേക്ക് ശവശരീരം വന്നു വീണത് കണ്ടു വീട്ടുകാര്‍ ഞെട്ടിത്തരിച്ചു. കെനിയയില്‍ നിന്നും ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടിലേക്ക് പറന്ന വിമാനത്തില്‍ നിന്നാണ് ഒരു മൃദദേഹം താഴെ വീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗാര്‍ഡനിലെ സ്‌ളാബിലും പുല്ലിലുമായി വീണ മൃതദേഹം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു.

9 മണിക്കൂര്‍ യാത്രക്ക് ശേഷം വിമാനം 3500 അടിയിലെത്തി ഹീത്രുവിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഞെട്ടിച്ച സംഭവം. കെനിയ എയര്‍വേസ് ജെറ്റിന്റെ ചക്രത്തിന് മുകളില്‍ ഒളിച്ചിരുന്ന് ബ്രിട്ടനില്‍ എത്താന്‍ ശ്രമിച്ച കുടിയേറ്റക്കാരന്‍ ആണ് തണുത്തുവിറങ്ങലിച്ച് മരിച്ചതെന്നാണ് വിവരം. ലാന്‍ഡ് ചെയ്യാനുള്ള സംവിധാനങ്ങള്‍ തുറക്കവെയാണ് വ്യക്തിയുടെ മൃതദേഹം താഴേക്ക് പതിച്ചതെന്നാണ് കരുതുന്നത്.

കെനിയന്‍ എയര്‍വേയ്സിന്റെ ബോയിങ് 787 വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ പിന്നീട് ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും അധികൃതര്‍ കണ്ടെത്തിയിരുന്നു. കടുത്ത തണുപ്പ് കാരണം ഇയ്യാള്‍ നേരത്തെ തന്നെ മരിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: