വീടിനുമുന്‍പില്‍ പുല്‍ക്കൂട് നിര്‍മ്മിക്കാന്‍ നിയമ പോരാട്ടം; ഒടുവില്‍ അമേരിക്കന്‍ ക്രൈസ്തവ ദമ്പതികള്‍ക്ക് വിജയം

വാഷിംഗ്ടണ് ഡിസി: ക്രിസ്തുമസിന് വീടിനു മുന്‍പില്‍ പുല്‍ക്കൂട് സ്ഥാപിക്കാനായി നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ ക്രൈസ്തവ ദമ്പതികള്‍ക്ക് അന്‍പതു ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. അമേരിക്കയിലെ ഇഡാഹോ സംസ്ഥാനത്ത് ജീവിക്കുന്ന ജെറമി മോറിസ്- ക്രിസ്റ്റി മോറിസ് എന്ന ദമ്പതികളാണ് പുല്‍ക്കൂട് നിര്‍മ്മിക്കുന്ന കാര്യത്തെ സംബന്ധിച്ച് തങ്ങള്‍ക്ക് നേരിട്ട വിവേചനത്തെ ചൂണ്ടികാട്ടി കോടതിയെ സമീപിച്ചത്.

2014-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോറിസ് ദമ്പതികള്‍ ക്രിസ്തുമസിന് ഒരുക്കമായി പ്രാദേശിക വീട്ടുടമസ്ഥരുടെ സംഘടനയുടെ കീഴില്‍ പൊതു ആവശ്യങ്ങള്‍ക്കായുളള സ്ഥലം ക്രിസ്തുമസ് ആഘോഷത്തിനും, പുല്‍ക്കൂട് നിര്‍മ്മാണത്തിനുമായി സംഘടനയോട് ആവശ്യപ്പെട്ടു. എന്നാല്‍ പുല്‍ക്കൂടിന്റെ വിശ്വാസപരമായ വശങ്ങളും, മറ്റു ചില അപ്രസക്തമായ കാര്യങ്ങളും ചൂണ്ടിക്കാട്ടി സംഘടന പുല്‍ക്കൂട് നിര്‍മ്മാണത്തെ എതിര്‍ക്കുകയായിരുന്നു.

പുല്‍ക്കൂട് നിര്‍മ്മാണം തങ്ങളുടെ സംഘടന നിയമത്തിനു വിരുദ്ധമായ കാര്യമാണ് എന്നാണ് അവര്‍ പറഞ്ഞത്. ഇതിനെതിരെയാണ് മോറിസ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. ഒടുവില്‍ അന്‍പതു ലക്ഷം രൂപയുടെ നഷ്ടപരിഹാരം കോടതി വിധിച്ചിരിക്കുകയാണ്. ഇതിനു മുന്‍പു ഓരോ വര്‍ഷവും ക്രിസ്തുമസിന് മുന്നോടിയായി മോറിസ് ദമ്പതികള്‍ നടത്തിയ ആഘോഷങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തിരുന്നത്.

Share this news

Leave a Reply

%d bloggers like this: