വിസ നിയമം കര്‍ശനമാക്കുന്നു

ലണ്ടന്‍: വിസ നിയമം കര്‍ശനമാക്കുകയാണ് യു.കെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍. പുതിയ തീരുമാനം വിദേശത്തു ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെയും വിദേശ പഠനം ആഗ്രഹിക്കുന്നവരെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നതാണ്. യു.എസ്സില്‍ ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം വന്ന യാത്രാവിലക്കും എച്ച്1ബി, എല്‍1 വീസകളുടെ നിരക്ക് ഇരട്ടിയാക്കിയതും ഇന്ത്യയിലെ ഐടി മേഖലക്ക് കനത്ത തിരിച്ചടിയായി. ഇതിന് പിന്നാലെയാണു മറ്റു രാജ്യങ്ങളും കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നത്.

വിസ നിയന്ത്രണം വഴി ഇന്ത്യക്കാരെ ഒഴിവാക്കി തദ്ദേശീയര്‍ക്ക് കൂടുതല്‍ ജോലി നല്‍കുകയാണ് ഈ രാജ്യങ്ങള്‍ ലക്ഷ്യമാക്കുന്നത്. ഇന്ത്യന്‍ കമ്പനി ഐടി മേഖലയില്‍ ഇന്ത്യക്കാര്‍ക്ക് പകരം തദ്ദേശീയര്‍ക്കു തൊഴില്‍ നല്‍കാന്‍ സിംഗപ്പൂര്‍ ആവശ്യപ്പെട്ടിരുന്നു. യുഎസിലെ തൊഴില്‍ അവസാനിപ്പിച്ച് ഇന്ത്യയില്‍ ജോലി തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 7000 പേരാണ് 2017 മാര്‍ച്ച് വരെ അപേക്ഷ നല്‍കിയത്. വിദഗ്ധ തൊഴില്‍ മേഖലയില്‍ അനുവദിക്കുന്ന ഹ്രസ്വകാല വീസകളായ എച്ച്1ബി, എല്‍1 വീസകളുടെ അപേക്ഷകളിലും വന്‍ ഇടിവാണുണ്ടായിരിക്കുന്നത്.

യൂറോപ്പിലും അമേരിക്കയിലും നഷ്ടമായ തൊഴിലവസരങ്ങള്‍ വളരുന്ന വിപണിയായ ആസിയന്‍ രാജ്യങ്ങളില്‍നിന്നു ലഭിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയ്ക്ക് ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയായ ചൈന, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയുമായി സാമ്പത്തിക വ്യാപാര കരാറുകളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടും നിയമങ്ങളില്‍ ഇളവുവരുത്താന്‍ ഈ രാജ്യങ്ങള്‍ തയാറാകുന്നില്ല.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: