വിസ തട്ടിപ്പ്: ഇരകളില്‍ കൂടുതലും ക്‌നാനായക്കാര്‍; കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഫോണിക്‌സ് കണ്‍സള്‍ട്ടന്‍സി ഉടമ കൈപ്പുഴ ഇടമറ്റം റോബിന്‍ മാത്യുവിന്റെ ഓഫീസിലും വീട്ടിലും പൊലീസ് റെയ്ഡ്…

കോട്ടയം: ഇസ്രയേലിലേയ്ക്ക് നല്‍കിയ വിസിറ്റിംഗ് വിസ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഫോണിക്‌സ് കണ്‍സള്‍ട്ടന്‍സി ഓഫീസിലും സ്ഥാപന ഉടമ കൈപ്പുഴ ഇടമറ്റം റോബിന്‍ മാത്യുവിന്റെ വീട്ടിലും പൊലീസ് റെയ്ഡ്. പരിശോധനയില്‍ 85 പാസ്‌പോര്‍ട്ടുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. തട്ടിപ്പിനിരയായവരില്‍ ചിലര്‍ കഴിഞ്ഞദിവസം കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന് പരാതി നല്കിയിരുന്നു. 250 പേരില്‍ നിന്നായി നാലു കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. വിവരം മണത്തറിഞ്ഞ സ്ഥാപന ഉടമ റോബിന്‍ മുങ്ങി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വിദേശജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ ഇയാള്‍ ആകര്‍ഷിച്ചത്.

കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായവരില്‍ ഏറെയും. റോബിനെ കൂടാതെ ജീവനക്കാരായ ജയിംസ്, നവീന്‍ എന്നിവരെയും പ്രതികളാക്കി ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇസ്രായേല്‍, ചെക്ക് റിപ്പബ്ലിക്ക്, യു.എസ്.എ, കാനഡ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ ഓരോരുത്തവരില്‍ നിന്നും വാങ്ങിയിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് കോട്ടയം നഗരത്തില്‍ ആരംഭിച്ച ഫീനിക്‌സ് കണ്‍സള്‍ട്ടന്‍സി ആന്റ് ട്രാവല്‍ ഏജന്‍സി അഞ്ചു മാസം മുന്‍പാണ് എസ്.എച്ച് മൗണ്ടിലേയ്ക്ക് മാറ്റിയത്. ആറു മാസത്തെ വിസിറ്റിംഗ് വിസയും ജോലിയും നല്‍കുമെന്നായിരുന്നു വാഗ്ദാനം. സ്ഥാപനത്തിന് സമീപത്തുള്ള ആഡംബര വീട് തന്റെതാണെന്നാണ് പ്രതി ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

കാനഡയില്‍ പഠിക്കാന്‍ ആയിട്ട് വന്നതായിരുന്നു റോബിന്‍. നയാഗ്രയില്‍ ആയിരുന്നു താമസം കാസിനോ (ചൂതാട്ടകേന്ദം) നിത്യസന്ദര്‍ശകനായിരുന്ന റോബിന്‍ നേഴ്‌സ് ആയിരുന്നു. കൈപ്പുഴ ഇടവക കാരനാണ് ആണ്. ക്‌നാനായ സമുദായത്തില്‍ പെട്ട ആളുകളുടെ പൈസയാണ് കൂടുതല്‍ പോയത് എന്നാണ് അറിയാന്‍ കഴിഞ്ഞത് അമേരിക്കയിലുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ച അങ്ങോട്ട് പോവുകയാണ് ചെയ്തത്. കാനഡയിലെ കൂട്ടുകാരില്‍ നിന്നും കാശ് മേടിച്ചു കൊണ്ടാണ് പോയത് എന്നാണ് അറിയുന്നത്

കൈപ്പുഴ ഇടമറ്റം റോബിന്‍ മാത്യു, സ്ഥാപനത്തിലെ ജീവനക്കാരായ ജെയിംസ്, നവീന്‍ എന്നവരാണ് സ്ഥാപനം പൂട്ടി മുങ്ങിയത്. അപേക്ഷ നല്‍കിയവരില്‍ നിന്നും കോടികള്‍ വാങ്ങിയ കമ്പനി അധികൃതര്‍, പാസ്പോര്‍ട്ട് അടക്കമുള്ളവ വാങ്ങി വച്ചിരിക്കുകയാണ്. പണം നഷ്ടമായവര്‍ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക്; തട്ടിപ്പ് നടത്തിയത് ഫിനിക്സ് കണ്‍സള്‍ട്ടന്‍സി

തിങ്കളാഴ്ച രാവിലെ പരാതിക്കാര്‍ സ്ഥാപനത്തിന്റെ മുന്നിലെത്തി. സ്ഥാപനം പൂട്ടി, ഗേറ്റ് അടച്ച് പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. തുടര്‍ന്ന് എഴുപതോളം വരുന്ന ആളുകള്‍ പരാതിയുമായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ സമീപിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: