വിസിറ്റിംഗ് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് 17 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കും

 

ജിദ്ദ: സൗദിയിലേക്ക് വിസിറ്റിംഗ് വിസയിലെത്തുന്നവര്‍ക്ക് ഒരുലക്ഷം റിയാല്‍ വരെ (17 ലക്ഷത്തിലേറെ രൂപ) ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കും. അടിയന്തര ചികില്‍സ, അപകടങ്ങളിലുണ്ടാകുന്ന പരുക്ക്, ഡയാലിസിസ്, പ്രസവച്ചെലവ് തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കും വിസ പുതുക്കുന്നവര്‍ക്കും ഈ പരിരക്ഷ ലഭ്യമാകും. പദ്ധതി സൗദിയിലെ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയാണ് നടപ്പിലാക്കുന്നത്. ചികില്‍സാസേവനങ്ങളില്‍ താമസവും രോഗീപരിചരണവും ആഹാരവും ഉള്‍പ്പെടും.

ദിവസം 600 റിയാലാണ് ഒരാള്‍ക്കുവേണ്ടി ചെലവഴിക്കുക. മരുന്നുവിലയും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മറ്റു പരിശോധനകളുടെ ചെലവും ഇതില്‍ ഉള്‍പ്പെടില്ല. ഇന്‍ഷുറന്‍സ് കമ്പനിയുടെ അംഗീകൃത ആശുപത്രികള്‍ക്കു പുറമേനിന്നാണു ചികില്‍സ തേടുന്നതെങ്കില്‍ നിയമാനുസൃതം അനുവദനീയമായ തുക നല്‍കും. ചികില്‍സ തേടി 60 ദിവസത്തിനകം അപേക്ഷ നല്‍കണം. കമ്പനികള്‍ ഇതു 30 ദിവസത്തിനകം തീര്‍പ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.പദ്ധതി വൈകാതെ പ്രാബല്യത്തിലാകും.

എന്നാല്‍ ഹജ്, ഉംറ തീര്‍ഥാടകള്‍, നയതന്ത്ര പ്രതിനിധികള്‍, ബിസിനസ് വിസയിലെത്തുന്നവര്‍ തുടങ്ങിയവര്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ലെന്ന് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സെക്രട്ടറി സല്‍മാന്‍ അല്‍ ഹുസൈന്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: